Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 26 പേർക്ക് കൂടി കൊറോണ വൈറസ് ബാധിതർ: 14 പേർ വിദേശത്തു നിന്നും വന്നവർ!!

കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ പുതുതായി 26 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടിവി സുഭാഷ് അറിയിച്ചു. 14 പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ ഒന്‍പതിന് ഘാനയില്‍ നിന്ന് ദില്ലി വഴി എഐ 425 വിമാനത്തിലെത്തിയ കതിരൂര്‍ സ്വദേശി 53കാരന്‍, 12-ന് കുവൈറ്റില്‍ നിന്നുള്ള ജി8-7072 വിമാനത്തിലെത്തിയ ചെങ്ങളായി സ്വദേശി 40കാരന്‍, 14ന് ഒമാനില്‍ നിന്നുള്ള ഐ.എക്സ് 1714 വിമാനത്തിലെത്തിയ ഇരിക്കൂര്‍ സ്വദേശി ഒരു വയസ്സുകാരന്‍ എന്നിവർക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.

15-ന് ഷാര്‍ജയില്‍ നിന്നുള്ള എഫ്സെഡ് 4717 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 32കാരന്‍, 19-ന് ഒമാനില്‍ നിന്നുള്ള ഒവി 1555 വിമാനത്തിലെത്തിയ പാപ്പിനിശ്ശേരി സ്വദേശി 36കാരന്‍, 23-ന് ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 40കാരന്‍, 24-ന് ദുബൈയില്‍ നിന്നുള്ള ജി8-7124 വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശി 37കാരന്‍ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 corona654

കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് ഷാര്‍ജയില്‍ നിന്നുള്ള 6ഇ 9734 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 60കാരന്‍, 12ന് അബുദാബിയില്‍ നിന്നുള്ള ഐ.എക്സ് 1348 വിമാനത്തിലെത്തിയ കൂത്തുപറമ്പ് സ്വദേശി 38കാരി, 15ന് ബഹ്റൈനില്‍ നിന്നുള്ള ഐ.എക്സ് 1574 വിമാനത്തിലെത്തിയ കോളയാട് സ്വദേശി 50കാരന്‍, 19ന് കുവൈറ്റില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ പിണറായി സ്വദേശി 56കാരന്‍, 20ന് സൗദി അറേബ്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി 37കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 14-ന് കുവൈറ്റില്‍ നിന്നുള്ള ജെ9-1405 വിമാനത്തിലെത്തിയ കൂത്തുപറമ്പ് സ്വദേശി 30കാരന്‍, 15ന് സൗദി അറേബ്യയില്‍ നിന്നുള്ള 6ഇ 9371 വിമാനത്തിലെത്തിയ കോളയാട് സ്വദേശി 30കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ മൂന്നിന് ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയില്‍ നിന്നുള്ള എ.ഐ 425 വിമാനത്തിലെത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശി 26കാരന്‍, ഏഴിന് ഇതേ വിമാനത്തിലെത്തിയ കൊളച്ചേരി സ്വദേശി 27കാരി, 20ന് ഗുജറാത്തില്‍ നിന്നെത്തിയ പിണറായി സ്വദേശി 64കാരി, റോഡ് മാര്‍ഗം എട്ടിന് ചെന്നൈയില്‍ നിന്നെത്തിയ കതിരൂര്‍ സ്വദേശി 48കാരി, ബെംഗളൂരുവില്‍ നിന്ന് 13നെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 23കാരന്‍, 18കാരന്‍, 19നെത്തിയ കാടാച്ചിറ സ്വദേശികളായ 31കാരി, 14കാരന്‍, 12കാരി, നാല് വയസ്സുകാരി, 18ന് രാജസ്ഥാനില്‍ നിന്നെത്തിയ മൊകേരി സ്വദേശി 40കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

എളയാവൂര്‍ സ്വദേശി 59കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 431 ആയി. ഇവരില്‍ 264 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 20911 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 77 പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 26 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 179 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 19 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലു പേരും വീടുകളില്‍ 20606 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 13933 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12948 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 12178 എണ്ണം നെഗറ്റീവാണ്. 985 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+