കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിമാനത്താവള നഗരി ഇനി ക്യാമറക്കണ്ണില്‍, 28 സിസി‍ടിവി ക്യാമറകള്‍ മന്ത്രി ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

  • By Desk
Google Oneindia Malayalam News

മട്ടന്നൂര്‍: മട്ടന്നൂര്‍ ഇനി ക്യമറക്കണ്ണില്‍ സുരക്ഷിതം. മട്ടന്നൂര്‍ നഗരസഭയും പോലീസും ചേര്‍ന്ന് സ്ഥാപിച്ച 2 ക്യാമറകളുടെ ഉദ്ഘാടനം വ്യവസായ മന്ത്രി ഇപി ജയരാജന്‍ നിര്‍വഹിച്ചു. 45 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവിട്ടത്. വിമാനത്താവളം വന്നതോടെ സുരക്ഷ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്യാമറ സ്ഥാപിച്ചത്. നിലവില്‍ ഇരിട്ടി റോഡില്‍ കളറോഡ് പാലം വരെയും തലശ്ശേരി റോഡില്‍ കനാല്‍ വരെയും കണ്ണൂര്‍ റോഡില്‍ വായാന്തോട് ജംഗ്ഷന്‍ വരെയും കാരപേരാവൂര്‍ റോഡിലുമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.

<strong>ബിജെപിയുടെ നീക്കങ്ങൾക്ക് പിന്നിൽ കോൺഗ്രസ് എംഎൽഎ! രാജി വെയ്ക്കാൻ 13 ഭരണകക്ഷി എംഎൽഎമാർ റെഡി</strong>ബിജെപിയുടെ നീക്കങ്ങൾക്ക് പിന്നിൽ കോൺഗ്രസ് എംഎൽഎ! രാജി വെയ്ക്കാൻ 13 ഭരണകക്ഷി എംഎൽഎമാർ റെഡി

മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷനിലാണ് ക്യമാറയുടെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. 180 ഡിഗ്രിയില്‍ ദൃശ്യങ്ങള്‍ പ്രകര്‍ത്തുന്നത്, പോലീസ് സ്‌റ്റേശനില്‍ ഇവ നിരീക്ഷിക്കും. വിമാനത്താവളത്തിന്റെ വരവോടെ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനാണ് ക്യമാറകള്‍ സ്ഥാപിച്ചത്. ഇത് വഴി നഗരത്തിലെ ഗതാതഗകക്ുരുക്കും അനധികൃത പാര്‍ക്കിങും ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും. രാത്രിയില്‍ ദീര്‍ഘദൂരദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കും.

cctvcamera-14-1

ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അനിതാ വേണു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍ ജില്ലാ പോലീസ് മേധാവി ജി ശിവവിക്രം,ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

English summary
28 CCTV inaugurated in Mattannur near airport, inaugurated by minister EP Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X