കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ച 28കാരന്റെ നില അതീവഗുരുതരം, മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി

Google Oneindia Malayalam News

കണ്ണൂര്‍: കൊറോണ ബാധിച്ച് കണ്ണൂര്‍ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്ന 28 വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഡ്രൈവറായി ജോലി ചെയ്യുന്ന പടിയൂര്‍ പഞ്ചായത്തിലെ കല്യാട് സ്വദേശിയാണ് ഇദ്ദേഹം. കടുത്ത ന്യുമോണിയെ ബാധിച്ചതിനെ തുടര്‍ന്ന് ഇരു ശ്വാസ കോശങ്ങളുടെയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയിലാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്. 28കാരനായ ഇദ്ദേഹത്തിന് ജൂണ്‍ 14നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

kannur

Recommended Video

cmsvideo
A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam

ഇയാള്‍ക്ക് സമ്പര്‍ക്കത്തിലുടെയാണ് രോഗബാധയേറ്റത്. റിമാന്‍ഡ് പ്രതിയെയും കൊണ്ട് ജില്ലാ ആശുപത്രിയിലും തോട്ടട ഐ ടിഎയില്‍ തടവുകാര്‍ക്ക് ഒരുക്കിയ ക്വാറന്റീന്‍ കേന്ദ്രത്തിലും പോയിരുന്നു. ഇതോടെ മട്ടന്നൂര്‍ എക്‌സൈസ് ഓഫിസിലെ 16 ജീവനക്കാരോട് ക്വാറന്റിനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഓഫിസ് അണുവിമുക്തമാക്കിയതിനു ശേഷം താല്‍ക്കാലികമായി അടച്ചു പൂട്ടുകയും ചെയ്തിരുന്നു.

ഇതിനിടെ കണ്ണൂര്‍ ജില്ലയില്‍ പുതുതായി ഏഴു പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഡല്‍ഹിയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ജൂണ്‍ മൂന്നിന് കരിപ്പൂര്‍ വിമാനത്താവളം വഴി ഷാര്‍ജയയില്‍ നിന്നുള്ള എസ്.ജി 9004 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശികളായ അഞ്ചു വയസുകാരന്‍, 10 വയസുകാരി, അതേ ദിവസം കണ്ണൂര്‍ വിമാനത്താവളം വഴി മസ്‌കറ്റില്‍ നിന്നുള്ള ഐ.എക്‌സ് 1714 വിമാനത്തിലെത്തിയ മാത്തില്‍ സ്വദേശി 33കാരന്‍, ജൂണ്‍ ഏഴിന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ദോഹയില്‍ നിന്നുള്ള ക്യു.ആര്‍ 7487 വിമാനത്തിലെത്തിയ കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 27കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതേ വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശി 25കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നും എത്തിയവര്‍. ജൂണ്‍ 14-ന് കണ്ണൂര്‍ വിമാനത്താവളം വഴി എ.ഐ 0425 വിമാനത്തിലാണ് പാപ്പിനിശ്ശേരി സ്വദേശി 81കാരന്‍ ഡല്‍ഹിയില്‍ നിന്നെത്തിയത്. പടിയൂര്‍ സ്വദേശി 28കാരനാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 316 ആയി. ഇവരില്‍ 199 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

English summary
28-year-old Covid patient health condition is critical in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X