പയ്യാവൂരിലെ ജ്വല്ലറിയിൽ 3 കിലോ വെളളിയാഭരണങ്ങൾ കവർന്നു; പ്രതിയെ പൊലീസ് പിടികൂടി
കണ്ണൂര്‍: പയ്യാവൂര്‍ജ്വല്ലറിയില്‍ നിന്ന്മൂന്ന്കിലോ വെളളിയാഭരണങ്ങള്‍കവര്‍ന്നകേസില്‍ നിരവധികവര്‍ച്ചാക്കേസുകളിലെ പ്രതിയായ മധ്യവയസ്‌കന്‍അറസ്റ്റില്‍.തമിഴ്‌നാട്‌നാമക്കല്‍സ്വദേശി വേലായുധ സെല്ലമുത്തു(47)വാണ്പിടിയിലായത.
കണ്ണൂര്‍റൂറല്‍ജില്ലാ പൊലിസ്‌മേധാവി എം.ഹേമലതയുടെ നിയന്ത്രണത്തിലുളള പ്രത്യേകഅന്വേഷണസംഘാംഗങ്ങളായ പയ്യാവൂര്‍ എസ്. ഐ കെ.ഷറഫുദ്ദീന്‍, ക്രൈംസ്‌ക്വാഡ് എസ്. ഐ അബ്ദുള്‍ റൗഫ് എന്നിവരുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച്ചരാത്രികോയമ്പത്തൂരില്‍ നിന്നും പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ പതിമൂന്നിന്‌രാത്രിയാണ്പയ്യാവൂര്‍ ടൗണിലെ ചേന്നാട്ട്ജ്വല്ലറിയുടെ മുകളില്‍ പ്രവര്‍ത്തിക്കുന്ന ആഭരണനിര്‍മാണശാലയില്‍ പ്രതികവര്‍ച്ചനടത്തിയത്.
പഴയ ആഭരണങ്ങള്‍ ഉരുക്കുന്ന മുറിയുടെ പൂട്ടുതകര്‍ത്ത് കത്ത്കടന്നായിരുന്നുകവര്‍ച്ചനടത്തിയത്.പ്രദേശസമീപ പ്രദേശങ്ങളിലെയുംനിരവധി സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ്പ്രതിയെതിരിച്ചറിഞ്ഞത്.
പയ്യാവൂര്‍ ടൗണിലെ സി.സി.ടി.വിക്യാമറയില്‍ നിന്ന്കവര്‍ച്ചാക്കാര്‍ ഓട്ടോറിക്ഷയില്‍കയറി ശ്രീകണ്ഠാപുരത്തേക്ക് പോകുന്നചിത്രവും ലഭിച്ചിരുന്നു.ശ്രീകണ്ഠാപുരത്തു നിന്നും ബസില്‍ നിന്നും തളിപ്പറമ്പിലേക്ക് പോകുന്നതിന്റെയും തളിപ്പറമ്പില്‍ നിന്നും ബസില്‍ തന്നെ കണ്ണൂരിലേക്ക്‌പോകുന്നതിന്റെയും ദൃശ്യം പൊലിസിന്‌ലഭിച്ചു. ഇതു വിശദമായി പരിശോധിച്ചപ്പോഴാണ്‌വേലായുധ സെല്ലുമുത്തുവാണ്കവര്‍ച്ചയ്ക്കു പുറകിലെന്ന്‌പൊലിസിന് വ്യക്തമായത്.
എന്നാല്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫായ നിലയിലാണ്. തുടര്‍ന്ന്അന്വേഷണസംഘം നാമക്കലിലെത്തി.അവിടെ നിന്നും ഇയാള്‍ ട്രിച്ചി ഭാഗത്തേക്ക്‌പോയതായി സൂചന ലഭിച്ചു. അവിടെ നിന്നും പ്രതി കോയമ്പത്തൂരിലേക്ക്‌പോയതെന്ന്‌വ്യക്തമായതോടെ കോയമ്പത്തൂരില്‍ നടത്തിയ വ്യാപകമായ തെരച്ചിലിലാണ്പ്രതി പിടിയിലാവുന്നത്.പ്രതിയെകോയമ്പത്തൂരില്‍ നിന്നും പയ്യാവൂര്‍ പൊലിസ്‌സ്‌റ്റേഷനിലേക്ക്‌കൊണ്ടു വന്നിട്ടുണ്ട്.
ജ്വല്ലറികളിലെ വെയ്‌സ്റ്റ്അടിച്ചുവാരാന്‍അനുമതി നേടിയെടുത്തതിനു ശേഷം അടിച്ചുകൂട്ടുന്ന വെയ്‌സ്റ്റില്‍ നിന്നും സ്വര്‍ണം,വെളളിതരികള്‍ ശേഖരിച്ചു വില്‍ക്കുന്ന ജോലി ചെയ്തുവരുന്ന കുടുംബമാണ്‌വേലായുധത്തിന്റെത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജ്വല്ലറികളില്‍ വേലായുധവും കുടുംബവും ജോലിക്കെത്താറുണ്ട്. ഈ സമയം ജ്വല്ലറികളിലെ ആഭരണനിര്‍മാണ സ്ഥലങ്ങള്‍ അവിടെ പിന്നീടെത്തി കവര്‍ച്ച നടത്താറാണ്പതിവ്.മഞ്ചേശ്വരം,ഒല്ലൂര്‍,തമിഴ്‌നാട്ടിലെ സേലം, നാമക്കല്‍ എന്നിവടങ്ങളില്‍ നിന്നും നേരത്തെകവര്‍ച്ചനടത്തിയതിന്ഇയാള്‍ക്കെതിരെകേസുണ്ട്. മുപ്പതുവര്‍ഷത്തോളം ഇയാള്‍ തൃശൂരില്‍ താമസിച്ചിരുന്നു. പയ്യാവൂരില്‍ നിന്നുംകവര്‍ച്ചചെയ്തവെളളി കോയമ്പത്തൂരില്‍ വിറ്റതായി പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.പ്രതിയെ വീണ്ടും ജുഡീഷ്യല്‍കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടുന്നതിനായി ഹരജി നല്‍കി വിശദമായി ചോദ്യം ചെയ്യാനാണ് പൊലിസിന്റെതീരുമാനം.












Click it and Unblock the Notifications