Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂണി.അസി.:കണ്ണൂരില്‍ കാത്തിരിപ്പ് നീളുന്നു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് ഗ്രേഡ് നിയമനം അനിശ്ചിതമായി നീളുന്നു. റാങ്ക് ലിസ്റ്റ് നിലവില്‍ ഉണ്ടെങ്കിലും നിയമനം മാത്രം ഇതുവരേയും ആയിട്ടില്ല. റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി.

2010 ആഗസ്റ്റ് രണ്ടിനാണ് റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്.ഈ ലിസ്റ്റില്‍നിന്നുള്ള നിയമനങ്ങള്‍ 45ല്‍ കവിയാന്‍ പാടില്ല എന്ന് കേരള ഹൈക്കോടതി സിങ്കിള്‍ ബഞ്ചിന്റെ വിധി ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മൊത്തം നിയമനങ്ങളും മരവിപ്പിക്കപ്പെട്ടത്.ഈ വിധിക്കെതിരേ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് മുന്‍പാകെ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.സംഭവത്തില്‍ യൂണിവേഴ്‌സിറ്റിയുടെ നിലപാട് ഹൈക്കോടതിയില്‍ അറിയിച്ചെങ്കില്‍ മാത്രമേ ഈ കേസില്‍ തീര്‍പ്പുണ്ടാകൂ.

Kannur University

2008ലാണ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍, പ്രൊഫഷണല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് ഗ്രേഡ് 45 ഒഴിവുകള്‍, സ്റ്റെനോഗ്രാഫര്‍ 1 പ്രൊഫഷണല്‍ അസിസ്റ്റന്റ് 1 എന്ന വിധത്തിലണ് വിജ്ഞാപനത്തില്‍ ഒഴിവുകളുടെ എണ്ണം കാണിച്ചിരുന്നത്. 2010 ആഗസ്റ്റ് രണ്ടിനാണ് റാങ്ക്‌ലിസ്റ്റ് നിലവില്‍ വന്നത്. എന്നാല്‍ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി സംബന്ധിച്ചോ നിലവിലുള്ള ഒഴിവുകള്‍ സംബന്ധിച്ചോ യാതൊരുവിധ നടപടികളും അധികൃതര്‍ എടുത്തിരുന്നില്ല. വിജ്ഞാപനം വരുന്ന സമയത്ത് 75 ഒഴിവുകളാണ് അസിസ്റ്റന്റ് തസ്തികയില്‍ ഉണ്ടായിരുന്നത്. റാങ്ക്‌ലിസ്റ്റ് നിലവില്‍ വന്നസമയത്ത് ഒഴിവുകള്‍ 86 ആയി.

വിജ്ഞാപനത്തില്‍ ഒഴിവുകളുടെ എണ്ണത്തിലെ പിഴവ് സംബന്ധിച്ച് നിയമനം നടക്കുന്ന സമയത്ത് ഷൈനിജ് ടി കെ എന്നയാള്‍ ഹൈക്കോടതിയില്‍ ഒരു അന്യായം ഫയല്‍ ചെയ്തിരുന്നു. പലതവണ യൂണിവേഴ്‌സിറ്റി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹാജരാവാതിരുന്നതിനെത്തുടര്‍ന്ന് ജസ്റ്റിസ് കെ ടി ശങ്കരന്‍ നിയമനനടപടികള്‍ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഇടക്കാല ഉത്തരവിനുശേഷവും അധികൃതര്‍ വിജ്ഞാപനത്തില്‍ വന്ന പിഴവ് തിരുത്താന്‍ തയാറായില്ലെന്ന് ആരോപണം ഉണ്ട്. പിന്നീട് സിന്‍ഡിക്കേറ്റ് മാറിവന്നതിന് ശേഷം കേസില്‍ വന്നിട്ടുള്ള പിഴവുകള്‍ മനസ്സിലാക്കുകയും തീരുമാനമെടുക്കാന്‍ വേണ്ടി ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് പിരഗണിക്കാനിരിക്കേ നിയമനത്തില്‍ അഴിമതി ഉണ്ടെന്നാരോപിച്ച് ഒരു പത്രത്തില്‍ വാര്‍ത്ത വന്നതാണ് വീണ്ടും കുഴപ്പമായത്. പത്രത്തിലെ വാര്‍ത്തയെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് തീരുമാനമെടുക്കുന്നത് മാറ്റിവച്ചു എന്നാണ് പറയപ്പെടുന്നത്.

പിന്നീട് സിന്‍ഡിക്കേറ്റ് ഈ വിഷയം പരിഗണിനക്കെടുക്കുന്ന ദിവസങ്ങളില്‍ എല്ലാം അഴിമതി ആരോപിച്ച് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതായി ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു.ഇത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കിടയിലും രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.ഇതോടെ നിയമനം അനിശ്ചിതമായ നീളുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+