• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിൽ കൊവിഡ് കുറയുന്നു: പുതുതായി സ്ഥിരീകരിച്ചത് 303 പോസറ്റീവ് കേസുകൾ

  • By Desk

കണ്ണൂര്‍: കണ്ണൂരിൽ കൊവിഡ് പോസറ്റീവ് കേസുകൾ കുറയുന്നത് ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസമാകുന്നു. ജില്ലയില്‍ 303 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 281 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടുപേര്‍ വിദേശത്തു നിന്നും എട്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഖുശ്ബുവിന് പിറകേ 'ദളപതി വിജയ്' ബിജെപിയിലേക്കോ? ഉത്തരം നല്‍കി പിതാവ് ചന്ദ്രശേഖര്‍...

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 18027 ആയി. ഇവരില്‍ 438 പേര്‍ പുതുതായി രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 11661 ആയി. കൊവിഡ് ബാധിച്ച് മരിച്ച 70 പേര്‍ ഉള്‍പ്പെടെ 171 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5892 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4897 പേര്‍ വീടുകളിലും ബാക്കി 957 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 197, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 125, തലശ്ശേരി ജനറല്‍ ആശുപത്രി- 59, കണ്ണൂര്‍ ജില്ലാ ആശുപത്രി- 50 പേർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.

കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 25, ചെറുകുന്ന് എസ്.എം.ഡി.പി- 11, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 22, എ.കെ.ജി ആശുപത്രി- 26, ധനലക്ഷ്മി- 5, ശ്രീചന്ദ് ആശുപത്രി- 5, ജിം കെയര്‍- 63, ആര്‍മി ആശുപത്രി- 2, നേവി- 14, ലൂര്‍ദ്- 5, ജോസ്ഗിരി- 11, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 9, തളിപ്പറമ്പ് സഹകരണ ആശുപത്രി- 1, എം.സി.സി- 3, തളിപ്പറമ്പ് ടി.എച്ച് -3, പയ്യന്നൂര്‍ ടി.എച്ച് -1, ആശിര്‍വാദ് -2, സ്‌പെഷ്യാലിറ്റി- 5, മിഷന്‍ ആശുപത്രി- 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി- 1, അനാമായ ആശുപത്രി- 3, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 256. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായി 48 പേരും ചികിത്സയിലുണ്ട്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16122 പേരാണ്.

ഇതില്‍ 15059 പേര്‍ വീടുകളിലും 1063 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 166327 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 165724 എണ്ണത്തിന്റെ ഫലം വന്നു. 603 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കലക്ടർ ടി.വി.സുഭാഷ് അറിയിച്ചു.

English summary
303 New Coronavirus cases reported from Kannur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X