കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജിമ്മി വിടവാങ്ങിയിട്ട് 31വര്‍ഷം: മരിക്കാത്ത ഓര്‍മകളുമായി വോളിബോള്‍ കൂട്ടുകാര്‍ ഒത്തുചേരുന്നു

  • By D
Google Oneindia Malayalam News

പേരാവൂര്‍: വോളി ബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ് വിട വാങ്ങിയിട്ട് 31 വര്‍ഷം. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന മത്സരങ്ങളുടെ ഓര്‍മ്മകളുമായി തലശ്ശേരിയിലെ വോളീബോള്‍ സുഹൃത്തുക്കള്‍ വെള്ളിയാഴ്ച പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ഒത്തുചേരും.

ആലത്തൂരിൽ ജയം ഉറപ്പിച്ച് കോൺഗ്രസ്, രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനമൊഴിയുന്നു!ആലത്തൂരിൽ ജയം ഉറപ്പിച്ച് കോൺഗ്രസ്, രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനമൊഴിയുന്നു!

ജിമ്മിയുടെ ജ്വലിക്കുന്ന സ്മരണകള്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന ബാലകൃഷ്ണന്‍ വക്കീലും , ബാലന്‍ മാഷും , രാമകൃഷ്ണന്‍ എന്‍ജിനീയറും , തലശ്ശേരി വോളീബോള്‍ അക്കാദമിയുടെ അംഗങ്ങളും ഒക്കെ 26 വെള്ളിയാഴ്ച പേരാവൂരിലെത്തും വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന വോളീബോള്‍ മത്സരങ്ങളെക്കുറിച്ചും മനസ്സില്‍ മായാതെ കിടക്കുന്ന ഒരു പിടി ഓര്‍മ്മകളുമായി ക്രിക്കറ്റിന്റെ നാടായി അറിയപ്പെടുന്ന തലശ്ശേരിക്ക് വോളീബോളുമായി എന്ത് ബന്ധം എന്ന് ഇപ്പോഴത്തെ തലമുറ ചോദിക്കുമായിരിക്കും .

jimmygeorge-1

ആദ്യത്തെ ഇന്റര്‍ ഡിസ്ട്രിക്ട് സ്റ്റേറ്റ് വോളീബോള്‍ ചാമ്പ്യന്‍ഷിപ് നടന്നത് (1971) തലശ്ശേരിയിലായിരുന്നു . 45 വര്‍ഷം മുന്‍പ് തലശ്ശേരിയില്‍ അഖിലേന്ത്യാ വോളീബോള്‍ ടൂര്‍ണമെന്റ് നടന്നിരുന്നു . ഇന്ത്യയിലെ പ്രഗത്ഭരായ താരങ്ങള്‍ ഒക്കെ തലശ്ശേരിയില്‍ കളിച്ചിട്ടുണ്ട് .

പിന്നീട് 1984 ലും, 1989 ലും സംസ്ഥാന വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് നടന്നതും തലശ്ശേരിയില്‍ തന്നെ . ചെറുപ്പക്കാരായ ഒരു പിടി സംഘാടകര്‍ അന്ന് നേതൃത്വം കൊടുക്കുവാന്‍ ഉണ്ടായിരുന്നു . പലരും കാല യവനികക്കുള്ളില്‍ മറഞ്ഞെങ്കിലും ചില മുഖങ്ങള്‍ ഇപ്പോഴുമുണ്ട്. വെള്ളിയാഴ്ച്ച വൈകുന്നേരം പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ഒത്തുചേരല്‍ ഒരു അപൂര്‍വ്വ സംഗമമായിരിക്കുമെന്ന് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ മാനേജിംങ്ങ് ട്രസ്റ്റി സെബാസ്റ്റ്യന്‍ ജോര്‍ജ് പറഞ്ഞു

English summary
31 years of Jimmy George's demise, volleyball friend's get together in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X