• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണുരിൽ കൊവിഡ് കേസുകൾ അഞ്ഞൂറിന് മുകളിൽ:32 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്!!

  • By Desk

കണ്ണൂര്‍: കൊവിഡ് സമൂഹ വ്യാപനം നിയന്ത്രണാതീതമായതോടെ കണ്ണൂർ ജില്ല ആശങ്കയിലായി. ആരോഗ്യ പ്രവർത്തകർക്കിടയിലും പൊലിസ് സേനയിലും പോസറ്റീവ് കേസുകൾ കൂടുതൽ റിപ്പോർട്ടു ചെയ്യുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്കു തടസമാകുന്നുണ്ട്. ഇതിനിടെ ജില്ലയില്‍ 519 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 465 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 21 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

'യുദ്ധങ്ങൾ സൂക്ഷിച്ച് മാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാൾ മികച്ചത് സമാധാനം!!

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 11483 ആയി. ഇവരില്‍ 185 പേര്‍ പുതുതായി രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 6747 ആയി. കൊവിഡ് ബാധിച്ച് മരിച്ച 47 പേര്‍ ഉള്‍പ്പെടെ 98 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 4119 പേര്‍ ചികില്‍സയിലാണ്. വീടുകളില്‍ ചികിത്സയിലുള്ളത് 3038 പേര്‍ ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3038 പേര്‍ വീടുകളിലും ബാക്കി 1081 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 211, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 179, തലശ്ശേരി ജനറല്‍ ആശുപത്രി- 56, കണ്ണൂര്‍ ജില്ലാ ആശുപത്രി- 37, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 20, ചെറുകുന്ന് എസ്എംഡിപി- 8, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 31, എ കെ ജി ആശുപത്രി- 40, ധനലക്ഷ്മി- 8, ജിം കെയര്‍- 43, ടെലി ആശുപത്രി- 8, ആര്‍മി ആശുപത്രി- 2, നേവി- 2, ലൂര്‍ദ് - 3, ജോസ്ഗിരി- 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 4, തളിപ്പറമ്പ് കോപ്പറേറ്റീവ് ആശുപത്രി- 3, എം സി സി- 7, കൊയിലി- 5, ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 3, സ്‌പെഷ്യലിറ്റി- 3, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 344. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായി 54 പേരും ചികിത്സയിലുണ്ട്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15672 പേരാണ്. ഇതില്‍ 14501 പേര്‍ വീടുകളിലും 1171 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 129458 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 128951 എണ്ണത്തിന്റെ ഫലം വന്നു. 507 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്

English summary
32 Health workers tests Coronavirus positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X