Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ എഴുന്നൂറ് കടന്ന് കൊവിഡ്: ആരോഗ്യപ്രവര്‍ത്തകരിലും രോഗബാധ കൂടുന്നു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ എഴുന്നൂറ് കടന്ന് കൊവിഡ്‌ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തത്. ആശങ്കയിലാഴ്ത്തുന്നു.കൊവിഡ് റിപ്പോര്‍ട്ടു ചെയ്തിട്ട് ആദ്യമായിട്ടാണ് ജില്ലയില്‍ ഇത്രയും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ജില്ലയില്‍ 727 പേര്‍ക്കാണ് പുതുതായി കൊവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 647 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 45 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 33 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 16667 ആയി ഉയര്‍ന്നു. ഇവരില്‍ 338 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയിരുന്നു. ഇതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 10295 ആയി. കൊവിഡ് ബാധിച്ച് മരിച്ച 59 പേര്‍ ഉള്‍പ്പെടെ 138 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5507 പേര്‍ ചികില്‍സയിലാണ്.

coronavirus-367

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4398 പേര്‍ വീടുകളിലും ബാക്കി 1109 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ 198, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് 182, തലശ്ശേരി ജനറല്‍ ആശുപത്രി 51, കണ്ണൂര്‍ ജില്ലാ ആശുപത്രി 66, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് 19, ചെറുകുന്ന് എസ്എംഡിപി 13, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി 21, എ കെ ജി ആശുപത്രി 22, ധനലക്ഷ്മി 9, ശ്രീ ചന്ദ് ആശുപത്രി 4, സി ആര്‍ പി എഫ് 1, ജിം കെയര്‍ 66, ആര്‍മി ആശുപത്രി 2, നേവി 14, ലൂര്‍ദ് 4 പേരും നിരീക്ഷണത്തിൽ കഴിയുന്നത്.

ജോസ്ഗിരി 8, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി 7, എം സി സി 3, തളിപ്പറമ്പ് ടി എച്ച് 3, പയ്യന്നൂര്‍ ടി എച്ച് 3, ആശിര്‍വാദ് 2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി 1, സ്‌പെഷ്യലിറ്റി 3, മിഷന്‍ ആശുപത്രി 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 354. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 49 പേരും ചികിത്സയിലുണ്ട്‌കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16464 പേരാണ്. ഇതില്‍ 15284 പേര്‍ വീടുകളിലും 1180 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 56 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ആലക്കോട് 6, 15, ആറളം 1, അയ്യന്‍കുന്ന് 8, 14, അഴീക്കോട് 7, 8, 12, 19, ചപ്പാരപ്പടവ് 16, ചെറുകുന്ന് 6, ചെറുപുഴ 16, ചിറ്റാരിപറമ്പ 7, 9, എരഞ്ഞോളി 3, 12, എരുവേശ്ശി 11, ഏഴോം 11, ഇരിട്ടി നഗരസഭ 13, കടമ്പൂര്‍ 4, 7, 9, 10, 11, കടന്നപ്പള്ളി പാണപ്പുഴ 5, കല്ല്യാശ്ശേരി 10, 17, കണ്ണപുരം 12, 14, കോളയാട് 2, കുന്നോത്തുപറമ്പ് 9, 18, കൂത്തുപറമ്പ് നഗരസഭ 9, 25, മാടായി 1, 10, 19, മട്ടന്നൂര്‍ നഗരസഭ 17, 33, മാട്ടൂല്‍ 6, മൊകേരി 9, മുഴക്കുന്ന് 10, നടുവില്‍ 10, 13, 18, പാനൂര്‍ നഗരസഭ 38, പന്ന്യന്നൂര്‍ 6, പയ്യന്നൂര്‍ നഗരസഭ 5, പെരിങ്ങോം വയക്കര 14, ശ്രീകണ്ഠാപുരം നഗരസഭ 28, തലശ്ശേരി നഗരസഭ 7, 9, തൃപ്പങ്ങോട്ടൂര്‍ 10, ഉദയഗിരി 3, ഉളിക്കല്‍ 7, 14 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+