യാത്രാ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി പയ്യന്നൂരിലെക്ക് 34 ഇലക്ട്രിക്ക് ബസുകള്‍ വരുന്നു
പയ്യന്നൂര്‍: കെ എസ് ആർ ടി സി പയ്യന്നൂര്‍ ഡിപ്പോയിലേക്ക് പുതുതായി 34- ഇലക്ട്രിക്ക് ബസുകള്‍ വരുന്നു. ഇതോടെ മുടങ്ങി സര്‍വീസുകള്‍ പുനരാരംഭിക്കുകയും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുകയും ചെയ്യുമെന്ന് കെ എസ് ആർ ടി സി അധികൃതര്‍ അറിയിച്ചു. ടി. ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷനായ യോഗത്തിലാണ് ഈക്കാര്യം കെ എസ് ആർ ടി സി അധികൃതര്‍ അറിയിച്ചത്. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലേക്ക് പോകുന്ന പ്രധാനബസുകള്‍ സര്‍വീസ് നടത്താന്‍ നിര്‍ത്തിയിടുന്ന സുപ്രധാന ഡിപ്പോകളിലൊന്നാണ് പയ്യന്നൂര്‍.
കൊവിഡിനു ശേഷം മുടങ്ങിയ പല ബസുകളും ഇപ്പോള്‍ സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. ഇതുകാരണം കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ യാത്രാക്‌ളേശം രൂക്ഷമായാണ്. മതിയായ സര്‍വീസുകള്‍ കെ എസ് ആർ ടി സി പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നുംആരംഭിക്കണമെന്ന ആവശ്യം ജനങ്ങളില്‍ നിന്നും അതിശക്തമായതോടെയാണ് കെ എസ് ആർ ടി സി ഇലക്ട്രിക്കല്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാനതലത്തില്‍ തന്നെ ഇന്ധനവിലയെ തുടര്‍ന്ന് കെ എസ് ആർ ടി സി ഇലക്ട്രിക്ക്ബസിലേക്ക് ചുവടുമാറാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് പയ്യന്നൂരിലും ഇ-ബസുകളിറങ്ങുന്നത്. പയ്യന്നൂരിലെ ആരോഗ്യമേഖലയെ കുറിച്ചു തെറ്റായകാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്ന് താലൂക്ക് വികസനസമിതിയോഗത്തില്‍ ടി. ഐ മധുസൂദനന്‍ എം. എല്‍. എ പറഞ്ഞു.
വെളളൂര്‍ വില്ലേജ് പരിധിയിലെ കണ്ടോത്ത്‌വീടു നിര്‍മിക്കാനുളള സ്ഥലം തരംമാറ്റി കിട്ടുന്നതിനായി ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് പരേതനായ മധുകൈതപ്രത്തിന്റെ ഭാര്യ രേഖ നല്‍കിയ അപേക്ഷ ആര്‍.ഡി.ഒ നിരസിച്ചതായുളള പരാതിയിലും ചര്‍ച്ച നടന്നു ഇവിടെ വീടു നിര്‍മിക്കുന്നതിന് നഗരസഭാ പ്‌ളാന്‍ ഉള്‍പ്പെടെ ലഭിച്ചിരുന്നതായും ഈക്കാര്യത്തില്‍ തനിക്കനുകൂലമായി നടപടികള്‍ സ്വീകരിക്കണമെന്നും രേഖ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഇവരുടെ പരാതി ന്യായമാണെന്നും വീട് നിര്‍മിക്കുന്നതിനായി ഭൂമി തരം മാറ്റി നല്‍കുന്നതിന് അടിയന്തിര ഇടപെടല്‍ നടത്തണമെന്നും എം. എല്‍. എ ആവശ്യപ്പെട്ടു. പരാതിയില്‍ രണ്ടുദിവസത്തിനകം നടപടി സ്വീകരിക്കാമെന്ന് തഹസില്‍ദാര്‍അറിയിച്ചു. പയ്യന്നൂര്‍ പൊലിസ് മൈതാനം നവീകരിക്കുന്നതിന്റെ ഭാഗമായി ഇവിടെ കൂട്ടിയിട്ടിരുന്ന വാഹനങ്ങള്‍ കോറോത്തെ ഡംപിങ് യാര്‍ഡിലേക്ക് മാറ്റുന്ന നടപടി അവസാന ഘട്ടത്തിലാണെന്നും പൊലിസ് പ്രതിനിധി യോഗത്തെ അറിയിച്ചു.












Click it and Unblock the Notifications