പയ്യന്നൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 34 ലക്ഷം നഷ്ടമായ കേസില്‍ പൊലിസ് അന്വേഷണം
പയ്യന്നൂര്‍: പയ്യന്നൂരില്‍ ഓണ്‍ലൈന്‍ സൈറ്റ് ലിങ്ക് അയച്ചുകൊടുത്ത് തട്ടിപ്പ് സംഘം നാലു പേരില്‍ നിന്നായി 34 ലക്ഷത്തോളം രൂപ തട്ടിയെടുത്തസംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അമിതലാഭം നല്‍കാമെന്ന് പ്രലോഭിപ്പിച്ചും ജോലി വാഗ്ദാനം ചെയ്തുമാണ് തട്ടിപ്പ് നടത്തിയത്. ബേങ്ക് അക്കൗണ്ടില്‍ നിന്ന് ഉടമയറിയാതെ പണം പിന്‍വലിച്ചെന്നാണ് പരാതി. ഇരയായവരുടെ നാല് പരാതികളില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
പയ്യന്നൂര്‍ കോറോം ചാലക്കോട് സ്വദേശി പി ഷിജിലിനാണ് ഏറ്റവും കൂടുതല്‍ പണം നഷ്ടപ്പെട്ടത്. ഇയാളുടെ അക്കൗണ്ടിില്‍ നിന്നും 29 ലക്ഷം രൂപ നഷ്ടമായെന്നാണ് പരാതിയിലുള്ളത്. കഴിഞ്ഞമാസം 20നും 22നുമിടയില്‍ ടെലിഗ്രാംആപ് മുഖേനയാണ് ലിങ്ക് ലഭിച്ചത്. ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് പ്രതികള്‍ ബാങ്ക് അക്കൗണ്ട് മുഖേന 29 ലക്ഷം രൂപ കൈക്കലാക്കുകയും പിന്നീട് പണം തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഐടിആക്ട് കൂടി ഉള്‍പ്പെടുത്തി കേസെടുത്തത്.

സമീപ പ്രദേശമായ പയ്യന്നൂര്‍ കോത്തായിമുക്ക് പാട്യം റോഡിലെ അഞ്ജലി രവീന്ദ്രനാണ് സമാന രീതയില്‍ പണം നഷ്ടപ്പെട്ട മറ്റൊരു പരാതിയുമായി എത്തിയത്. ഓണ്‍ലൈനില്‍ ഇന്‍ഫോസിസ് അനലിസ്റ്റായി ജോലി വാഗ്ദാനം ചെയ്താണ് ഇവരെ തട്ടിപ്പിനിരയാക്കിയത്. കഴിഞ്ഞ ജൂലൈ 15നും 17നുമിടയില്‍ വാട്സ്അപ്പില്‍ അയച്ച ലിങ്ക് മുഖേന പരാതിക്കാരിയില്‍ നിന്നും ഓണ്‍ലൈന്‍ ട്രാന്‍സ്ഫറായും ഗൂഗിള്‍പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 2,80,000 രൂപ വാങ്ങി വഞ്ചിക്കുകയായിരുന്നു. ഇതിനുപിന്നാലെ പയ്യന്നൂരിലെ ടിപി അക്ഷയ് എന്ന യുവാവും ജോലി വാഗ്ദാനത്തില്‍ തട്ടിപ്പിനിരയായി.
ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം നല്‍കി ചെറുതാഴം കുറുവ സ്വദേശിനി പിഎം ദിവ്യയുടെ 1,49,920 രൂപയാണ് തട്ടിയെടുത്തത്. ഇക്കഴിഞ്ഞ ആഗസ്ത് മാസം 26നും 30നുമിടയില്‍ എജി പ്രീമിയം സോഫ്റ്റ് വെയര്‍ ബ്രോഡ്ബാന്‍ഡ് പ്രമോട്ടിംഗ് കമ്പനി എന്ന ഓണ്‍ലൈന്‍ ബിസിനസ് എന്ന പേരില്‍ ലിങ്കില്‍ കയറി ബേങ്ക് വഴിപണം നിക്ഷേപിക്കുകയും പിന്നീട് ലാഭവിഹിതം നല്‍കാതെ വഞ്ചിച്ചെന്നുമാണ് പരാതി.മറ്റൊരു പരാതി ചെറുതാഴാം നെരുവമ്പ്രം സ്വദേശിയുടേതാണ്. ബജാജ് ടെലി ഗ്രൂപ്പ് എന്ന ലിങ്കില്‍ കയറിയ സാബിത്തിനാണ് ഇക്കഴിഞ്ഞ ഫെബ്രവരി 15, 16 തീയതികളിലായി പണം നഷ്ടമായത്. ബേങ്ക് അക്കൗണ്ട് വഴി 3,72,000 രൂപ മാതാവിന്റെ അക്കൗണ്ട് വഴി നിക്ഷേപിക്കുകയും പിന്നീട് സംഘം പണം തട്ടിയെടുത്ത് കബളിപ്പിക്കുകയുമായിരുന്നു.












Click it and Unblock the Notifications