കണ്ണുരിൽ പുതുതായി 344 പേർക്ക് കൂടി കൊ വിഡ്: എട്ട് ആരോഗ്യ പ്രവർത്തകർക്കും രോഗബാധ
കണ്ണൂര്‍: കണ്ണുർ ജില്ലയില്‍ പുതുതായി 344 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 316 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 17 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും മൂന്നുപേര്‍ വിദേശത്ത് നിന്നെത്തിയവരും എട്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 27028 ആയി. ഇവരില്‍ 138 പേര് ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 22237 ആയി. 120 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4410 പേര് ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3670 പേര് വീടുകളിലും ബാക്കി 740 പേര് വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 133, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 89 പേരും ചികിത്സയിൽ കഴിഞ്ഞുവരുന്നുണ്ട്.

തലശ്ശേരി ജനറല്‍ ആശുപത്രി- 40, കണ്ണൂര്‍ ജില്ലാ ആശുപത്രി- 59, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 20, ചെറുകുന്ന് എസ്.എം.ഡി.പി- 10, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 29, എ.കെ.ജി ആശുപത്രി- 39, ശ്രീചന്ദ് ആശുപത്രി- 10, ജിം കെയര്‍- 55, ആര്‍മി ആശുപത്രി- 2, നേവി- 10, ലൂര്‍ദ്- 3, ജോസ്ഗിരി- 11, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 29, എം.സി.സി- 2, പയ്യന്നൂര്‍ ടി.എച്ച്- 1, സ്പെഷ്യാലിറ്റി- 1, അനാമായ ആശുപത്രി- 1, മിഷന് ആശുപത്രി- 1, ടെലി ഹോസ്പിറ്റല്‍- 5, സബ ഹോസ്പിറ്റല്‍- 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 110, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായി 39 പേരും ചികിത്സയിലുണ്ട്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19136 പേരാണ്. ഇതില്‍ 18278 പേര് വീടുകളിലും 858 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 235869 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 235352 എണ്ണത്തിന്റെ ഫലം വന്നു. 517 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു.
ഇതിനിടെ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ആന്തൂര്‍ നഗരസഭ 22, അഴീക്കോട് 10,21, ചപ്പാരപ്പടവ് 6, ചെറുതാഴം 4, ചൊക്ലി 6,7,15, എരമം കുറ്റൂര്‍ 2,4,17, ഇരിട്ടി നഗരസഭ 14, കടമ്പൂര് 2, കേളകം 11, കുഞ്ഞിമംഗലം 5, കൂത്തുപറമ്പ് നഗരസഭ 5, മാടായി 8, മലപ്പട്ടം 13, മാലൂര്‍ 4,11, മട്ടന്നൂര്‍ നഗരസഭ 26,32, മാട്ടൂല്‍ 14, മയ്യില്‍ 4,5, മൊകേരി 14, മുഴക്കുന്ന് 5,8,14, മുഴപ്പിലങ്ങാട് 3,9,15, നടുവില്‍ 17, പന്ന്യന്നൂര്‍ 3, പാനൂര്‍ നഗരസഭ 10, പയ്യാവൂര്‍ 9, പേരാവൂര്‍ 8, പെരിങ്ങോം വയക്കര 12, രാമന്തളി 2, ശ്രീകണ്ഠാപുരം നഗരസഭ 11, തളിപ്പറമ്പ് നഗരസഭ 7,28, തലശ്ശേരി നഗരസഭ 37 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്മെന്റ് സോണുകളാക്കിയത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications