കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിലെ പൊതുവിദ്യാലയങ്ങളില്‍ പുതുതായി പ്രവേശനം നേടിയത് 41180 പേര്‍... 4935 പേര്‍ അഞ്ചാം ക്ലാസ്സിലും 9526 പേര്‍ എട്ടാം ക്ലാസിലും പുതുതായി പ്രവേശനം നേടി, ജില്ലയിൽ 3659 ഹൈടെക്ക് ക്ലാസ്മുറികള്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സ്‌കൂള്‍ തുറക്കാന്‍ ഒരു ദിനം ശേഷിക്കെ ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ ഇന്നലെ വരേ പുതുതായി പ്രവേശനം നേടിയത് 41180 വിദ്യാര്‍ഥികള്‍. ഇതില്‍ 19733 കുട്ടികള്‍ ഒന്നാംതരത്തിലും, 4935 പേര്‍ അഞ്ചാം ക്ലാസ്സിലും 9526 പേര്‍ എട്ടാം ക്ലാസിലും പുതുതായി പ്രവേശനം നേടി.

<strong>ഇതൊരു അത്ഭുതക്കുട്ടി തന്നെ... അബ്ദുള്ളക്കെട്ടിക്കെതിരെ ട്രോള്‍ മഴ!!</strong>ഇതൊരു അത്ഭുതക്കുട്ടി തന്നെ... അബ്ദുള്ളക്കെട്ടിക്കെതിരെ ട്രോള്‍ മഴ!!

വിശാലമായ ക്ലാസ് മുറികള്‍ക്കൊപ്പം അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളും, ലൈബ്രറികളും വിദ്യാലയങ്ങളുടെ മാറ്റുകൂട്ടുന്നുï്. സര്‍ക്കാര്‍ ഫïിനൊപ്പം തദ്ദേശസ്ഥാപനങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ഥി സംഘടനകള്‍, പിടിഎകള്‍, പ്രദേശവാസികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ സമിതികള്‍ രൂപീകരിച്ച് അധിക മൂലധനം സമാഹരിച്ചാണ് സ്‌കൂളുകളുടെ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.

Kannur

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പെടെ ജില്ലയിലെ 110 സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഫണ്ട് അനുവദിച്ച് പ്രവൃത്തി ആരംഭിച്ചു. കിഫ്ബി ഫïില്‍ മാത്രം 85 സ്‌കൂളുകള്‍ക്കായി 197 കോടി രൂപയാണ് അനുവദിച്ചത്. അഞ്ച് കോടി രൂപ കിഫ്ബി ഫïുപയോഗിച്ച് ഒരു നിയോജക മണ്ഡലത്തിലെ ഒരു സ്‌കൂള്‍ വീതം 11 സ്‌കൂളുകളാണ് ജില്ലയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.

എവി സ്മാരക ജിഎച്ച്എസ്എസ് കരിവെള്ളൂര്‍, ജിഎച്ച്എസ്എസ് ചെറുതാഴം, ജിവിഎച്ച്എസ്എസ് കുറുമാത്തൂര്‍, എകെജി സ്മാരക ജിഎച്ച്എസ്എസ് പെരളശ്ശേരി, ജിഎച്ച്എസ്എസ് ശ്രീകണ്ഠാപുരം, ജിഎച്ച്എസ്എസ് വളപട്ടണം, ജിഎച്ച്എസ്എസ് തോട്ടട, ജിവിഎച്ച്എസ്എസ് ചിറക്കര, ജിഎച്ച്എസ്എസ് പാട്യം, ജിഎച്ച്എസ്എസ് ചിറ്റാരിപ്പറമ്പ, ജിഎച്ച്എസ്എസ് പാല എന്നീ സ്‌കൂളുകള്‍ക്കാണ് അഞ്ച് കോടി രൂപ അനുവദിച്ചിരിക്കുന്നത്.

ഇതില്‍ പെരളശ്ശേരി ജിഎച്ച്എസ്എസ്സില്‍ കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയായി. നാല് സ്‌കൂളുകളുടെ കെട്ടിട നിര്‍മ്മാണം ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാവും. 34 സ്‌കൂളുകള്‍ക്ക് മൂന്ന് കോടി രൂപ വീതവും, 40 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതവും കിഫ്ബി ഫï് അനുവദിച്ചിട്ടുï്. ഇതിന് പുറമെ വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫïില്‍ നിന്നും 35 കോടി രൂപ വിനിയോഗിച്ച് 25 സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യ വികസനം പുരോഗമിക്കുന്നു. എട്ട് മുതല്‍ 12 വരെ 3659 ക്ലാസ് മുറികള്‍ ജില്ലയില്‍ ഇതിനോടകം ഹൈടെക് ആയി.

വിദ്യാലയങ്ങളുടെ അക്കാദമിക മികവിനും വലിയ പ്രാധാന്യമാണ് നല്‍കുന്നത്. എല്‍എസ്എസ്, യുഎസ്എസ് പരീക്ഷ എഴുതിയതില്‍ സംസ്ഥാനത്ത് 25 ശതമാനത്തിലധികം വിജയം കൈവരിച്ച 12 സബ്ബ് ജില്ലകളില്‍ ആറും കണ്ണൂര്‍ ജില്ലയിലാണ്. ഇതിന് പുറമെ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിന് ജൈവവൈവിധ്യ ഉദ്യാനം പദ്ധതിയും സ്‌കൂളുകളില്‍ പുരോഗമിച്ചുവരികയാണ്. ഡിപിഐ, എസ്എസ്‌കെ, ജില്ലാ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ 150 ല്‍ അധികം സ്‌കൂളുകളില്‍ ഇത്തരത്തില്‍ ജൈവവൈവിധ്യ ഉദ്യാനം ഒരുങ്ങുന്നുï്.

English summary
3659 High tech classroom in Kannur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X