കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിന് നേരിയ ആശ്വാസം: കൊവിഡ് രോഗികൾ പകുതിയായി കുറഞ്ഞു, 377 പേർക്ക് രോഗം!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂർ ജില്ലയ്ക്ക് നേരിയ ആശ്വാസം പകർന്ന് കൊവിഡ് പോസറ്റീവ് കേസുകൾ കുറഞ്ഞു കഴിഞ്ഞ ദിവസങ്ങളിൽ 600 ലേറെയുണ്ടായ കൊ വിഡ് രോഗികളുടെ എണ്ണമാണ് നേർ പകുതി കണ്ടു കുറഞ്ഞത്. ഇതു ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കും ജില്ലാ ഭരണകൂടത്തിനും അൽപ്പം ആശ്വാസമേകിയിട്ടുണ്ട്. ഇതിനിടെ ജില്ലയില്‍ 377 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 338 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചുപേര്‍ വിദേശത്തു നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 18 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ലിബിയയിൽ ഏഴ് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയി;മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് കേന്ദ്രംലിബിയയിൽ ഏഴ് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയി;മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് കേന്ദ്രം

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 15384 ആയി. ഇവരില്‍ 387 പേര്‍ പുതുതായി രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 9468 ആയി. കൊവിഡ് ബാധിച്ച് മരിച്ച 59 പേര്‍ ഉള്‍പ്പെടെ 132 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5407 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4082 പേര്‍ വീടുകളിലും ബാക്കി 1156 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 223, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 206 പേരും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

corona34-15887

തലശ്ശേരി ജനറല്‍ ആശുപത്രി- 40, കണ്ണൂര്‍ ജില്ലാ ആശുപത്രി- 69, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 19, ചെറുകുന്ന് എസ്.എം.ഡി.പി- 13, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 21, എ.കെ.ജി ആശുപത്രി- 33, ധനലക്ഷ്മി- 12, ജിം കെയര്‍- 64, ആര്‍മി ആശുപത്രി- 2, നേവി- 16, ലൂര്‍ദ് - 3, ജോസ്ഗിരി- 6, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 4, എം.സി.സി- 4, തളിപ്പറമ്പ് ടി.എച്ച് -3, പയ്യന്നൂര്‍ ടി.എച്ച് -3, ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 1, സ്‌പെഷ്യലിറ്റി- 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 358. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായി 45 പേരും ചികിത്സയിലുണ്ട്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15404 പേരാണ്. ഇതില്‍ 14028 പേര്‍ വീടുകളിലും 1376 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 150381 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 149726 എണ്ണത്തിന്റെ ഫലം വന്നു. 655 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സംസ്ഥാനത്ത് 5445 പേര്‍ക്കാണ് പുതുതായി കോവിഡ്- 19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 195 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4616 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. അതേസമയം, രോഗമുക്തി നേടിയരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 7003 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്.

English summary
377 New coronavirus cases reported from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X