കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ കൊവിഡ് വ്യാപനം അതിരൂക്ഷം: 377 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ജില്ലയില്‍ 423 പേര്‍ക്ക് പുതുതായി കൊവിഡ് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. 377 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 12966 ആയി. ഇവരില്‍ 213 പേര്‍ പുതുതായി രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 7373 ആയി. കൊവിഡ് ബാധിച്ച് മരിച്ച 47 പേര്‍ ഉള്‍പ്പെടെ 105 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5065 പേര്‍ ചികിത്സയിലാണ്.

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കൊല്ലത്ത്, 18 ക്ലാസ് മുറികളും 800 പേർക്കുളള ഓഡിറ്റോറിയവുംശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കൊല്ലത്ത്, 18 ക്ലാസ് മുറികളും 800 പേർക്കുളള ഓഡിറ്റോറിയവും

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3899 പേര്‍ വീടുകളിലും ബാക്കി 1166 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 236, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 204, തലശ്ശേരി ജനറല്‍ ആശുപത്രി- 42, കണ്ണൂര്‍ ജില്ലാ ആശുപത്രി- 57, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 23, ചെറുകുന്ന് എസ്.എം.ഡി.പി- 11, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 30, എ.കെ.ജി ആശുപത്രി- 39, ധനലക്ഷ്മി- 10, ജിം കെയര്‍- 52, ടെലി ആശുപത്രി- 2, ആര്‍മി ആശുപത്രി- 2, നേവി- 2, ലൂര്‍ദ്- 3, ജോസ്ഗിരി- 5 എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 corona1-

തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 5, എം.സി.സി- 6, തളിപ്പറമ്പ് ടി എച്ച് -3, കൊയിലി- 4, ആശിര്‍വാദ്- 2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 3, സ്പെഷ്യലിറ്റി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 376. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 50 പേരും ചികിത്സയിലുണ്ട്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15897 പേരാണ്. ഇതില്‍ 14563 പേര്‍ വീടുകളിലും 1334 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 137188 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 136595 എണ്ണത്തിന്റെ ഫലം വന്നു. 593 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ അറിയിച്ചു.

English summary
377 People tests Coronavirus in Kannur from contact transmission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X