Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 23 ആരോഗ്യപ്രവർത്തകർക്കും 4 പോലീസുകാർക്കും കൊവിഡ്; കടുത്ത ആശങ്ക

കണ്ണൂർ; ജില്ലയിൽ ഇന്ന് 38 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 23 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. വിദേശത്ത് നിന്നെത്തിയ നാലു പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാലു പേര്‍, നാലു പോലീസുകാര്‍ എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികില്‍സയിലായിരുന്ന 33 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി.

corona433--

വിദേശം നാലു പേര്‍- കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 20ന് മസ്‌ക്കറ്റില്‍ നിന്ന് എസ്ജി 9520 വിമാനത്തിലെത്തിയ മയ്യില്‍ സ്വദേശി 59കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി സൗദി അറേബ്യയില്‍ നിന്ന് ജൂലൈ ഒന്‍പതിന് എസ്‌വി 3792 വിമാനത്തിലെത്തിയ മാലൂര്‍ സ്വദേശി 43കാരന്‍, 25ന് എത്തിയ ആന്തൂര്‍ സ്വദേശി 63കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂലൈ ഏഴിന് മസ്‌കറ്റില്‍ നിന്ന് എത്തിയ ഇരിട്ടി സ്വദേശി 37കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

അന്തര്‍ സംസ്ഥാനം നാലു പേര്‍-പൂനെയില്‍ നിന്ന് ജൂലൈ 12ന് എത്തിയ പയ്യന്നൂര്‍ സ്വദേശി 69കാരന്‍, ബെംഗളൂരുവില്‍ നിന്ന് ജൂലൈ 14ന് എത്തിയ പേരാവൂര്‍ സ്വദേശികളായ 33കാരന്‍, 23കാരി, 25ന് എത്തിയ മലപ്പട്ടം സ്വദേശി 23കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

പോലിസുകാര്‍ നാലു പേര്‍-സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇരിട്ടി സ്വദേശി 35കാരന്‍, മട്ടന്നൂര്‍ സ്വദേശി 46കാരന്‍, പായം സ്വദേശി 35കാരന്‍, പടിയൂര്‍ സ്വദേശി 42കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Recommended Video

cmsvideo
    ബ്രേക്ക് നഷ്ടപ്പെട്ട ജെസിബി വന്നിടിച്ചത് ബലേറോയില്‍; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

    സമ്പര്‍ക്കം മൂന്നു പേര്‍- പായം സ്വദേശി 29കാരി, പടിയൂര്‍ സ്വദേശി 34കാരി, കൂത്തുപറമ്പ സ്വദേശി 54കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1243 ആയി. ഇതില്‍ 784 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ 33 പേര്‍ ഇന്നാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

    കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12300 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 142 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 143 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 26 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 16 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 19 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ അഞ്ച് പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 149 പേരും വീടുകളില്‍ 11798 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+