Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 38 തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളെ കൂടി കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

കണ്ണൂർ: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ കണ്ണൂർ ജില്ല വീണ്ടും ഭാഗികമായി അടച്ചു പൂട്ടലിലേക്ക്. ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 38 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടിവി സുഭാഷ് പ്രഖ്യാപിച്ചു.

ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 7, ചപ്പാരപ്പടവ് 9, ചെറുകുന്ന് 13, ചൊക്ലി 8, എരഞ്ഞോളി 2, ഇരിക്കൂര്‍ 8, 13, ഇരിട്ടി നഗരസഭ 33, കാങ്കോല്‍ ആലപ്പടമ്പ 4,8, കണ്ണപുരം 1,5, കോളയാട് 8, കുറുമാത്തൂര്‍ 3, മാടായി 16, മാലൂര്‍ 10, മട്ടന്നൂര്‍ നഗരസഭ 22, 35, മൊകേരി 3,17, മുണ്ടേരി 3, 15, നടുവില്‍ 19, പടിയൂര്‍ കല്ല്യാട് 10, പാപ്പിനിശ്ശേരി 3, പരിയാരം 7, 16, പാട്യം 17, പെരിങ്ങോം വയക്കര 16, ശ്രീകണ്ഠാപുരം നഗരസഭ 15, 24, തലശ്ശേരി നഗരസഭ 32, 37, തൃപ്പങ്ങോട്ടൂര്‍ 12, ഉദയഗിരി 8, വളപട്ടണം 8 എന്നീ വാര്‍ഡുകള്‍ പൂര്‍ണ്ണമായി അടച്ചിടും.

999-1585205160-

ഇതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചപ്പാരപ്പടവ് 17, കുന്നോത്തുപറമ്പ് 7 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. ചെങ്ങളായി 4, നടുവില്‍ 7 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കി..

ഇതിനിടെ .കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 185 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 6747 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 109 പേരും, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും 40 പേരും തലശേരി ജനറല്‍ ആശുപത്രി, സി.എഫ്.എല്‍.ടി.സി പാലയാട് എന്നിവിടങ്ങളില്‍ നിന്ന് എട്ട് പേരുമാണ് രോഗമുക്തരായത്. മിംസ് കണ്ണൂരില്‍ നിന്ന് ആറ് പേരും എം.ഐ.ടി ഡി.സി.ടി.സിയില്‍ നിന്ന് നാല് പേരും തിരുവനന്തപുരം ശ്രീചിത്ര, മുണ്ടയാട് സി.എഫ്.എല്‍.ടി.സി, നെട്ടൂര്‍ സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും ഖത്തര്‍, പരിയാരം ആയുര്‍വേദ കോളേജ് സി.എഫ്.എല്‍.ടി.സി, സി.എഫ്.എല്‍.ടി.സി പരിയാരം, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+