കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

14 കാരന് സമ്പർക്കത്തിലൂടെ രോഗം; കണ്ണൂർ നഗരം അടച്ചു!! ഉറവിടം കണ്ടെത്താനായില്ല, ആശങ്ക

  • By Desk
Google Oneindia Malayalam News

കണ്ണൂർ; ജില്ലയിൽ ഇന്ന് 14 കാരന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെടുന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഉറവിടം കണ്ടെത്താനായില്ല. കടുത്ത ആശങ്കയ്ക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. ഇതോടെ കണ്ണൂർ നഗരം അടച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കടകളും ഓഫീസുകളും തുറക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഇതുകൂടാതെ ജില്ലയിൽ ഇന്ന് മറ്റ് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജൂണ്‍ 11ന് കണ്ണൂര്‍ വിമാനത്താവളം വഴി സൗദിയില്‍ നിന്നുള്ള എഐ 1934 വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശിയായ 27 കാരന്‍, ജൂണ്‍ 12ന് കരിപ്പൂര്‍ വിമാനത്താവളം വഴി കുവൈറ്റില്‍ നിന്നെത്തിയ തലശേരി സ്വദേശിയായ 58കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നും എത്തി രോഗം സ്ഥിരീകരിച്ചവർ.ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്നെത്തിയ വാരം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
കൊറോണയെ പിടിച്ചു കെട്ടാന്‍ അത്ഭുത മരുന്ന് റെഡി | Oneindia Malayalam
 corona35-1589

അതിനിടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്ന 28 കാരന്റെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൽ മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഡ്രൈവറായി ജോലി ചെയ്യുന്ന പടിയൂര്‍ പഞ്ചായത്തിലെ കല്യാട് സ്വദേശിയുടെ നിലയാണ് ഗുരുതരമായി തുടരു്നനത്. കടുത്ത ന്യുമോണിയ ബാധിച്ചതിനാൽ ശ്വാസകോശത്തിന്റെ പ്രവർത്തനത്തിന് ​ഗുരുതരമായ തകരാറുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

അതേസമയം സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 90 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. രോഗം സ്ഥിരീകരിച്ച 53 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 19 പേർക്കാണ് രോഗം. സമ്പര്‍ക്കത്തിലൂടെ 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര 8, ഡെല്‍ഹി 5, തമിഴ്നാട് 4, ആന്ധ്ര, ഗുജറാത്ത് ഒന്നു വീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.തിരുവനന്തപുരം 10, കൊല്ലം 4, പത്തനംതിട്ട 5, ആലപ്പുഴ 16, കോട്ടയം 3, എറണാകുളം 2, തൃശൂര്‍ 11, പാലക്കാട് 24, കോഴിക്കോട് 14, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്.

English summary
4 covid cases in kannur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X