Get Updates
Get notified of breaking news, exclusive insights, and must-see stories!

വീറും വാശിയും കൂടി; ഉത്സവ പറമ്പിൽ 4 കിലോ പൂവൻ കോഴി ലേലത്തിൽ പോയത് 34,000 രൂപയ്ക്ക്

പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര തിറയോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് കോഴിക്ക് ഇത്രയും വലിയ തുകയുടെ ലേലം വിളി വന്നത്.

4 kg rooster sold for RS 34,00

ഉത്സവ പറമ്പിലെ കാഴ്ചകളിൽ ഏറ്റവും രസകരമാണ് ലേലം. വീറും വാശിയും ആവേശവും നിറഞ്ഞ ലേലം വിളികൾ കൂടി നിൽക്കുന്നവരെ ആവേശത്തിലാഴ്ത്തുമെന്ന് മാത്രമല്ല ആ ആവേശത്തിൽ വാരിയെറിയുന്ന പണത്തിന് പലപ്പോഴും കൈയ്യും കണക്കും ഉണ്ടാകാറില്ല. അതുകൊണ്ട് 10 രൂപയുടെ സാധനങ്ങൾ പോലും ആയിരങ്ങൾക്ക് വിറ്റ് പോയ നിരവധി ലേലം വിളികൾ ഉത്സവ പറമ്പുകൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു ലേലം വിളിയാണ് ഇപ്പോൾ വൈറലാകുന്നത്. ലേലത്തിൽ വിറ്റത് ഒരു പൂവൻ കോഴിയെ ആണ്, ലേലം ഉറപ്പിച്ച് 34,000 രൂപയ്ക്കും.ഇരിട്ടിയിൽ ഒരു ഉത്സവ പറമ്പിലാണ് സംഭവം.

പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര തിറയോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് കോഴിക്ക് ഇത്രയും വലിയ തുകയുടെ ലേലം വിളി വന്നത്. രണ്ട് മണിക്കൂർ നീണ്ടു നിന്ന ലേലത്തിലാണ് പൂവൻ കോഴിയെ ലേലം ഉറപ്പിച്ചത്.

10 രൂപയിലായിരുന്നു ആദ്യം വിളി തുടങ്ങിയത്. ആവേശം കൂടി കൂടി ഒടുവിൽ തുക 20000 ത്തിൽ എത്തി. ന്നീടുള്ള ലേലം വിളിക്ക് സംഘാടകർ 1000 രൂപ വീതമെന്ന് നിശ്ചയിച്ചു. എന്നാലും ആരും പിന്നോട്ട് പോയില്ലെന്ന് മാത്രമല്ല സംഘങ്ങളായി തിരിഞ്ഞ് വിളി തുടങ്ങി. ഒടുവിൽ 34,000 രൂപയ്ക്ക് ലേലം ഉറപ്പിച്ചു. ഇളന്നീർ എഫ്ബി കൂട്ടായ്മയാണ് നാലു കിലോ വരുന്ന പൂവ്വൻ കോഴിയെ സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഇത്തരത്തിൽ ലേലം വിറ്റ് പോകുന്നതെന്ന് ഉത്സവ ഭാരവാഹികൾ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+