കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; 40 കോടിയുടെ പദ്ധതി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 40കോടി രൂപയുടെ മാസ്റ്റര്‍പ്ലാനിന് ഇതുമായി ബന്ധപ്പെട്ട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്തിമരൂപം നല്‍കി. നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടങ്ങളെ കൂടി ഉള്‍പ്പെടുത്തിയും, കാലപ്പഴക്കം ചെന്നതും ഉപയോഗ യോഗ്യമല്ലാത്തതുമായ കെട്ടിടങ്ങള്‍ നീക്കം ചെയ്തുമാണ് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുക.

ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിയിലേക്ക് അടുപ്പിക്കും: പുതിയ ദൗത്യത്തിൽ സന്തോഷമെന്ന് അബ്ദുള്ളക്കുട്ടിന്യൂനപക്ഷ വോട്ടുകള്‍ ബിജെപിയിലേക്ക് അടുപ്പിക്കും: പുതിയ ദൗത്യത്തിൽ സന്തോഷമെന്ന് അബ്ദുള്ളക്കുട്ടി

സ്‌കൂളിന്റെ മൂന്ന് ഏക്കര്‍ സ്ഥലത്ത് ക്ലാസ് മുറികള്‍, ലാബുകള്‍, ഓഡിറ്റോറിയം തുടങ്ങിയവയ്ക്കു പുറമെ, ഇന്‍ഡോര്‍ സ്‌റ്റേഡിയം, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകള്‍ തുടങ്ങി സ്‌പോര്‍ട്‌സ് വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന സൗകര്യങ്ങള്‍ കൂടി ഉള്‍പ്പെട്ടതായിരിക്കും മാസ്റ്റര്‍ പ്ലാന്‍. നിലവില്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന എട്ടു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ക്കു പുറമെ അടുത്ത വര്‍ഷം മുതല്‍ ആറ്, ഏഴ് ക്ലാസുകള്‍ കൂടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

school

സ്‌കൂള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ചെയര്‍മാനായി ഒരു സബ് കമ്മിറ്റിക്ക് യോഗം രൂപം നല്‍കി. കായിക പരിശീലനങ്ങള്‍ക്കുള്ള ആധുനിക സൗകര്യങ്ങള്‍, സ്‌പോര്‍ട്‌സ് ലൈബ്രറി തുടങ്ങിയവ ഉള്‍പ്പെടുത്തി രണ്ടാഴ്ചയ്ക്കകം മാസ്റ്റര്‍ പ്ലാനിന് അന്തിമരൂപം നല്‍കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

നിലവില്‍ 12 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുമായി ബന്ധപ്പെട്ട് പുരോഗമിക്കുന്നുണ്ട്. 2.6 കോടിയുടെ ഇരുനില ഹോസ്റ്റല്‍ കെട്ടിട നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. എംഎല്‍എ ഫണ്ടില്‍ നിന്നുള്ള 60 ലക്ഷം ഉപയോഗിച്ച് നിര്‍മിക്കുന്ന ഭക്ഷണശാല നിര്‍മാണം പുരോഗമിക്കുകയാണ്. സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഹോസ്റ്റലില്‍ സെപ്റ്റിക് ടാങ്ക് നിര്‍മാണമുള്‍പ്പെടെ 1.7 കോടിയോളം രൂപയുടെ പ്രവൃത്തികളും ഉടന്‍ ആരംഭിക്കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കുള്ള കെട്ടിട നിര്‍മാണത്തിനായി മന്ത്രി മുന്‍കൈയെടുത്ത് ലഭ്യമാക്കിയ 4.41 കോടിയുടെ ബജറ്റ് തുകയ്ക്ക് നേരത്തേ ഭരണാനുമതി ലഭിച്ചിരുന്നു.

മേയര്‍ സുമ ബാലകൃഷ്ണന്‍, കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. പി. ഇന്ദിര, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍ ലിഷ ദീപക്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാപ്രസിഡന്റ് കെ കെ പവിത്രന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പ്രതിനിധികള്‍ പങ്കെടുത്തു.

English summary
40 crore master plan for renovation of Kannur Municipal higher secondery school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X