Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്‍പതര അടി ഉയരത്തില്‍ നാല്‍പതാം ഗാന്ധിശില്‍പവുമായി ഉണ്ണികാനായി

പയ്യന്നൂര്‍: യുവശില്‍പി ഉണ്ണികാനായിയുടെ പണിപ്പുരയില്‍ നാല്‍പതാമത്തെ ഗാന്ധിശില്‍പമൊരുങ്ങി. ഒന്‍പതര അടി ഉയരത്തിലുളളള ഈ ശില്‍പം ആസാദി ക അമൃത് മഹോത്‌സവത്തിന്റെ ഭാഗമായി കോട്ടയം കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിക്കാന്‍ വേണ്ടിയാണ് ഒരുക്കിയിട്ടുളളത്.

ചെറുപുഞ്ചിരിയോടെ കൈയ്യില്‍ വടിയും പിടിച്ചുമുന്‍പോട്ടു നടന്നുനീങ്ങുന്ന രീതിയിലാണ് ശില്‍പം ഒരുക്കിയിട്ടുളളത്. ഗ്‌ളാസ്‌മെറ്റലില്‍ കരിങ്കല്‍നിറം പൂശിയ ശില്‍പം ആറുമാസംസമയമെടുത്താണ് പൂര്‍ത്തിയാക്കിയത്. ഉണ്ണികാനായി നിര്‍മിക്കുന്ന നാല്‍പതാമത്തെ ഗാന്ധി ശില്‍പമാണിത്. ഫെബ്രുവരി ഏഴിന് വൈകുന്നേരം മുന്‍ മന്ത്രി വി. എം സുധീരന്‍ ഗാന്ധി ശില്‍പം അനാച്ഛാദനം ചെയ്യും.

 Gallery Links

കേരളത്തിനകത്തും പുറത്തും നിരവധി ചരിത്രപുരുഷന്‍മാരുടെ ശില്‍പംതീര്‍ത്ത ഉണ്ണികാനായി കേരളലളിത കലാ അക്കാദമി അംഗം കൂടിയാണ്. ഗായകന്‍എസ്.പി ബാലസുബ്രഹ്‌മണ്യം, മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിളള, മുന്‍മുഖ്യമന്ത്രി സി. അച്യുതമേനോന്‍, എന്നിവരുടെ വെങ്കല ശില്‍പങ്ങള്‍ കൂടാതെ ഗുരുവായൂരമ്പത്തിലെ കിഴക്കെ നടയിലെ മഞ്ജുളാല്‍ തറയില്‍ വെങ്കലത്തില്‍ തീര്‍ത്ത ഗരുഡ ശില്‍പവും തളിപറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലേക്ക് പന്ത്രണ്ട് അടി ഉയരമുളള ശിവന്റെ വെങ്കല ശില്‍പവും ശില്‍പിയുടെ പണിപുരയില്‍ ഒരുക്കുന്നുണ്ട്.

സുരേഷ് അമ്മാനപ്പാറ, ബാലന്‍ പാച്ചേനി, കെ.വിനേഷ്, കെ.ബിജു, ടി.കെ അഭിജിത്ത്, എ. അനുരാഗ് എന്നിവരാണ് ശില്‍പനിര്‍മാണത്തില്‍ ഉണ്ണികാനായിയുടെ സഹായികളായി കൂടെയുളളത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് സമാപിച്ച നവകേരളയാത്ര നയിച്ച മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഫൈബര്‍പ്രതിമകള്‍ നിര്‍മിച്ചു ഉണ്ണികാനായി ശ്രദ്ധേയനായിരുന്നു. കണ്ണൂര്‍ജില്ലയിലെപയ്യന്നൂര്‍ സ്വദേശിയായ ഉണ്ണികാനായിക്ക് കേരളത്തിനകത്തും പുറത്തുമായി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്‌കൂളുകളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു മുന്‍പിലുമാണ് ഉണ്ണികാനായിയുടെ ശില്‍പങ്ങള്‍കൂടുതല്‍സ്ഥാപിച്ചിട്ടുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+