Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി കൊവിഡ്: 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ!!

കണ്ണൂർ: കണ്ണൂര്‍ ജില്ലയില്‍ പുതുതായി 43 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നെത്തിയ രണ്ടുപേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 16 പേര്‍, നാല് ആരോഗ്യ പ്രവര്‍ത്തകര്‍, ഒരു ഡി.എസ്.സി ഉദ്യോഗസ്ഥന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍. കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 15 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 5ന് ദുബായില്‍ നിന്ന് ഐ.എക്‌സ് 1744 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശി 38കാരി, ജൂലൈ 10ന് കുവൈറ്റില്‍ നിന്ന് കെ.യു 1727 വിമാനത്തിലെത്തിയ കീഴല്ലൂര്‍ സ്വദേശി 30കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച വിദേശത്ത് നിന്നെത്തിയവര്‍. ബെംഗളൂരുവില്‍ നിന്ന് ജൂലൈ 5ന് എത്തിയ ഇരിട്ടി സ്വദേശികളായ 38കാരി, 15കാരി, 6ന് എത്തിയ ഇരിട്ടി സ്വദേശി 35കാരി, 21ന് എത്തിയ ഉരുവച്ചാല്‍ സ്വദേശികളായ 62കാരന്‍, 54കാരി, 24ന് എത്തിയ ചൊക്ലി സ്വദേശികളായ 24കാരി, 46കാരി, 53കാരന്‍, 18കാരന്‍, അന്നേ ദിവസം കണ്ണൂര്‍ വിമാനത്താവളം വഴി 6ഇ 7138 വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശി 45കാരന്‍, ജൂലൈ 16ന് ജമ്മുവില്‍ നിന്നെത്തിയ പെരളശ്ശേരി സ്വദേശി 35കാരന്‍, ജൂലൈ 19ന് കര്‍ണാടകയില്‍ നിന്ന് എത്തിയ മാങ്ങാട്ടിടം സ്വദേശി 31കാരന്‍, മൈസൂരില്‍ നിന്ന് ജൂലൈ 19ന് എത്തിയ കൂത്തുപറമ്പ് സ്വദേശികളായ 14കാരന്‍, 46കാരി, 23ന് എത്തിയ പാനൂര്‍ സ്വദേശി 47കാരന്‍ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 coronavirus3-15

അന്നേ ദിവസം മഹാരാഷ്ട്രയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി 65കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍. കൂത്തുപറമ്പ് സ്വദേശികളായ 63കാരി, 50കാരി, 69കാരന്‍, 18കാരന്‍, എട്ട് വയസുകാരന്‍, 49കാരി, 15കാരി, പയ്യാവൂര്‍ സ്വദേശി 90കാരന്‍, അഴീക്കോട് സ്വദേശി 50കാരി, ചെറുതാഴം സ്വദേശി 40കാരന്‍, അഞ്ചരക്കണ്ടി സ്വദേശികളായ 13കാരി, 70കാരന്‍, കണ്ണൂര്‍ സ്വദേശി 32കാരി, പയ്യന്നൂര്‍ സ്വദേശി 42കാരി, പടിയൂര്‍ സ്വദേശികളായ 20കാരന്‍, 46കാരി, ശ്രീകണ്ഠാപുരം സ്വദേശി 54കാരന്‍, ചെറുകുന്ന് സ്വദേശി 53കാരന്‍, എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്.

ഇവര്‍ക്കു പുറമെ, ബത്തേരി മലബാര്‍ ട്രേഡിംഗ് ക്ലസ്റ്ററിലെ കൂത്തുപറമ്പ് സ്വദേശികളായ 29കാരിക്കും 39കാരനും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സ് ഉളിക്കല്‍ സ്വദേശി 35കാരി, നഴ്‌സിങ്ങ് അസിസ്റ്റന്റ് പരിയാരം സ്വദേശി 43കാരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മലപ്പട്ടം സ്വദേശി 38കാരന്‍, ആസ്റ്റര്‍ മിംസിലെ സ്റ്റാഫ് നഴ്‌സ് ചെമ്പിലോട് സ്വദേശി 32കാരി എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍. ഡിഎസ്സി ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1286 ആയി.

ഇവരില്‍ 799 പേര്‍ രോഗമുക്തി നേടി. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11723 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 139 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 140 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 29 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 17 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ഏഴ് പേരും, ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടുപേരും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 145 പേരും, വീടുകളില്‍ 11224 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 27285 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 26417 എണ്ണത്തിന്റെ ഫലം വന്നു. 868 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+