Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപനം: കണ്ണൂരിൽ 47 തദ്ദേശ സ്വയംഭരണ വാർഡുകൾ കൂടി കണ്ടെയ്മെൻ്റ് സോണുകളാക്കി!!

കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ പുതുതായി വ്യാപകമായികൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 47 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആന്തൂര്‍ നഗരസഭ 17, 19, അഴീക്കോട് 5, 20, ചെമ്പിലോട് 3, 5, 11, ചെങ്ങളായി 12, 15, ചിറക്കല്‍ 12, 15, 20, ധര്‍മ്മടം 4, എരമംകുറ്റൂര്‍ 2, ഏഴോം 2, 6, കല്ല്യാശ്ശേരി 3, കാങ്കോല്‍ ആലപ്പടമ്പ 11, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18, കൂടാളി 11, 14, കുഞ്ഞിമംഗലം 1, കൂത്തുപറമ്പ് നഗരസഭ 16, 28, കുറ്റിയാട്ടൂര്‍ 9, മാടായി 5, 12, മട്ടന്നൂര്‍ നഗരസഭ 16, 33 എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

മാട്ടൂല്‍ 12, മുണ്ടേരി 5, മുഴപ്പിലങ്ങാട് 13, നടുവില്‍ 9, നാറാത്ത് 8, പാനൂര്‍ നഗരസഭ 27, പെരളശ്ശേരി 16, ശ്രീകണ്ഠാപുരം നഗരസഭ 9, തലശ്ശേരി നഗരസഭ 31, വളപട്ടണം 4,5 എന്നീ വാര്‍ഡുകള്‍ പൂര്‍ണ്ണമായി അടച്ചിടും. ഇതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ആന്തൂര്‍ നഗരസഭ 15, അഴീക്കോട് 14, കുന്നോത്തുപറമ്പ് 15, കുറ്റിയാട്ടൂര്‍ 8, പയ്യന്നൂര്‍ നഗരസഭ 19, തലശ്ശേരി നഗരസഭ 28, തൃപ്പങ്ങോട്ടൂര്‍ 2 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. എരുവേശ്ശി 14, ന്യൂമാഹി 10 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കി.

coronavirus2-15844

ഇതിനിടെ കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 111 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 6858 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 66 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും 20 പേരും മുണ്ടയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഏഴ് പേരും നെട്ടൂര്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്നും ആറ് പേരുമാണ് രോഗമുക്തരായത്. എം.ഐ.ടി ഡി.സി.ടി.സിയില്‍ നിന്ന് നാല് പേരും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, തലശേരി ജനറല്‍ ആശുപത്രി, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ്, സ്പോര്‍ട്സ് സി.എഫ്.എല്‍.ടി.സി, കണ്ണൂര്‍ ജില്ലാ ആശുപത്രി, എ.കെ.ജി ഹോസ്പിറ്റല്‍, പാലയാട് സി.എഫ്.എല്‍.ടി.സി, ജിം കെയര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായിട്ടുണ്ട്.ഇതിനിടെ

സണ്ണി ജോസഫ് എംഎൽഎ കോവിഡ് മുക്തനായി. ഒരാഴ്ച മുൻപാണ് എം എൽ എക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായി. അടുത്ത ദിവസം തന്നെ എം എൽ എ യെ ഡിസ്ചാർജ് ചെയ്യും.

ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണ പരിപാടികളുമായി ജില്ലാ ദുരന്തനിവാരണ സമിതി. ഇതിന്റെ ഭാഗമായി നോ മാസ്‌ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്റ്റ് ചാലഞ്ച് ക്യാംപയിനുകള്‍ സംഘടിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന ഡിഡിഎംഎ യോഗം തീരുമാനിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, പൊതു ഇടങ്ങള്‍ തുടങ്ങി മുഴുവന്‍ സ്ഥലങ്ങളിലും ശരിയായ രീതിയില്‍ മാസ്‌ക്ക് ധരിച്ചു മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് പ്രഖ്യാപിക്കുന്നതാണ് നോ മാസ്‌ക് നോ എന്‍ട്രി ക്യാംപയിന്‍.


പൊതു ചടങ്ങുകള്‍ ഉള്‍പ്പെടെ ഒരു വ്യക്തി ഇടപെടുന്ന മുഴുവന്‍ ജീവിത സാഹചര്യങ്ങളിലും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് സീറോ കോണ്‍ടാക്ട് ചാലഞ്ചിലൂടെ ലക്ഷ്യമിടുന്നത്.
ഈ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ലോഗോ, പോസ്റ്റര്‍, ഹ്രസ്വ വീഡിയോ എന്നിവ സമര്‍പ്പിക്കാം. ലോഗോയും പോസ്റ്ററും ഒക്ടോബര്‍ അഞ്ചിനകവും വീഡിയോ പത്തിനകവും [email protected] ലേക്ക് അയക്കണം. മികച്ച എന്‍ട്രികള്‍ക്ക് പാരിതോഷികം നല്‍കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ ക്യാംപയിന്‍ പ്രചാരണത്തിനായി ഉപയോഗിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+