കൊവിഡ് വ്യാപനം: കണ്ണൂരിൽ 48 തദ്ദേശ സ്ഥാപന വാർഡുകൾ കൂടി കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു!!
കണ്ണൂർ: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 48 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ഇതിനിടെ കണ്ണൂർ ജില്ലയില്‍ 545 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 485 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചുപേര്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 36 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 14405 ആയി. ഇവരില്‍ 253 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 7864 ആയി. കൊവിഡ് ബാധിച്ച് മരിച്ച 56 പേര്‍ ഉള്‍പ്പെടെ 120 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5876 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4646 പേര്‍ വീടുകളിലും ബാക്കി 1230 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 224, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 229, തലശ്ശേരി ജനറല്‍ ആശുപത്രി- 32, കണ്ണൂര്‍ ജില്ലാ ആശുപത്രി- 66, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 23, ചെറുകുന്ന് എസ്.എം.ഡി.പി- 13, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 32, എ.കെ.ജി ആശുപത്രി- 41, ധനലക്ഷ്മി- 12, ജിം കെയര്‍- 61 പേരും നിരീക്ഷണത്തിലുണ്ട്.

കോ ഓപ്പറേറ്റീവ് ആശുപത്രി- 5, എം.സി.സി- 6, തളിപ്പറമ്പ് ടി.എച്ച് -4, പയ്യന്നൂര്‍ ടി.എച്ച്- 3, കൊയിലി- 2, ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 3, സ്പെഷ്യലിറ്റി- 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 351. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായി 59 പേരും ചികിത്സയിലുണ്ട്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15160 പേരാണ്. ഇതില്‍ 13812 പേര്‍ വീടുകളിലും 1348 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 143900 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 143161 എണ്ണത്തിന്റെ ഫലം വന്നു. 739 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കലക്ടർ ടിവി സുഭാഷ് അറിയിച്ചു.












Click it and Unblock the Notifications