കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ക്ഡൌണിനിടെ കണ്ണൂരിലേക്ക് ഒഴുകിയത് കോടികളുടെ സ്വർണ്ണം: 5. 10 കോടിയുടെ സ്വർണ്ണമെന്ന് കണക്കുകൾ!!

Google Oneindia Malayalam News

കണ്ണൂർ: കൊറോണ വൈറസ് വ്യാപനം ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കുത്തനെ ഉയർന്നിരുന്നു. ഇതിനകം 5.10 കോടി രൂപ മൂല്യം വരുന്ന സ്വർണ്ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരിൽ നിന്ന് പിടികൂടിയത്. ജൂൺ 26നാണ് ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ നിയന്ത്രണത്തിൽ വന്നതോടെ ആദ്യത്തെ യാത്രക്കാരൻ സ്വർണ്ണവുമായി പിടിയിലാവുന്നത്. മലപ്പുറം മണക്കാട് സ്വദേശിയിൽ നിന്ന് 432 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. വിപണിയിൽ ഏകദേശം 20 ലക്ഷം രൂപയാണ് ഇതിന്റെ മൂല്യം.

 അറസ്റ്റിന് രണ്ട് ദിവസം മുമ്പും സംഭാഷണം? അനുപും ബിനീഷും സംസാരിച്ചതിന് തെളിവ്? അറസ്റ്റിന് രണ്ട് ദിവസം മുമ്പും സംഭാഷണം? അനുപും ബിനീഷും സംസാരിച്ചതിന് തെളിവ്?

കണ്ണൂർ വിമാനത്താവളത്തിൽ ചാർട്ടേർഡ് വിമാനങ്ങൾ, പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് സർവീസ് എന്നിവയിൽ നിന്നായി സെപ്തംബർ രണ്ട് വരെയുള്ള കാലയളവിൽ 10. 145 കിലോ സ്വർണ്ണമാണ് കസ്റ്റംസ് നടത്തിയ പരിശോധനകളിൽ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തിട്ടുള്ളത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് 18 പേർ ഇതിനകം അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. 13 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ വിമാനത്താവളത്തിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ളത്.

gold-1582785

Recommended Video

cmsvideo
NIA give clean chit to pinarayi vijayan in gold smuggling case | Oneindia Malayala

സ്വർണ്ണക്കടത്ത് കേസിൽ കണ്ണൂർ വിമാനത്തവളത്തിൽ പിടിയിലായ 18 പേരിൽ 13 പേരും കാസർഗോഡ് സ്വദേശികളാണ്. മറ്റൊരു പ്രത്യേകത അറസ്റ്റിലായവരിൽ ഭൂരിഭാഗം പേരും വിസിറ്റിംഗ് വിസയുടെ കാലാവധി അവസാനിക്കുന്നതോടെ നാട്ടിലേക്ക് മടങ്ങിയെത്തുന്നവരാണ് എന്നതാണ്. അതേ സമയം കണ്ണൂർ വിമാനത്താവളത്തിൽ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അഭാവം സ്വർണ്ണക്കടത്ത് സംഘത്തിന് അനുകൂലമായി ഭവിക്കുന്നുവെന്ന വിമർശനമുയരുന്നുണ്ട്.

സെപ്തംബർ രണ്ടിന് കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. വിപണിയിൽ 50. 42 ലക്ഷം രൂപ മൂല്യമുള്ള സ്വർണ്ണമാണ് കസ്റ്റംസ് ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത്. 1.40ന് കണ്ണൂരിലിറങ്ങിയ എയർ ഇന്ത്യ വിമാനത്തിലെത്തിയ മാഹി സ്വദേശി എൻപി റാഷിദിൽ നിന്നാണ് 1120 ഗ്രാം വരുന്ന സ്വർണ്ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്.

English summary
5.10 Crore worth Gold seized from Kannur International airport during lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X