കണ്ണൂരില്‍ വോട്ടു ചെയ്തത് 5 സ്ഥാനാര്‍ത്ഥികള്‍, പന്ന്യനും ശൈലജയും അതിരാവിലെ വോട്ടു ചെയ്തു മടങ്ങി
കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇക്കുറി വോട്ടു ചെയ്തത് അഞ്ച് സ്ഥാനാര്‍ത്ഥികള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന് കിഴുന്ന സൗത്ത് യു.പി സ്കൂളില്‍ സമ്മതിദാനവകാശം രേഖപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ജയരാജന് ജന്മനാടായ പെരളശേരി എ.കെ.ജി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എഴുപത്തിയെട്ടാം നമ്പര്‍ ബൂത്തില്കുടുംബസമേതമെത്തി വോട്ടു ചെയ്തു.
വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ ടീച്ചര്‍ പഴശിവെസ്റ്റ് യുപി സ്കൂളിലെ 61-നമ്പര്‍ ബൂത്തില്വോട്ടു ചെയ്തതിനു ശേഷമാണ് വടകര മണ്ഡലത്തിലെ ബൂത്തുകള്‍ സന്ദര്‍ശിക്കാന്‍ പോയത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എന്‍.ഡി. എ സ്ഥാനാര്‍ത്ഥി സി.രഘുനാഥ് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ളോ ഇന്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 119- നമ്പര്‍ ബൂത്തിലാണ് വോട്ടു ചെയ്തത്.

തിരുവനന്തപുരം ലോക്സഭാമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന് കക്കാട് ഗവ. യുപി സ്കൂളില്‍ അതിരാവിലെ തന്നെ വോട്ടു ചെയ്യാനെത്തി. ഇവിടെ വരിനിന്ന് വോട്ടു ചെയ്തതിനു ശേഷം ഒന്‍പതുമണിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വ്യോമമാര്‍ഗമാണ് പന്ന്യന്‍ തിരുവനന്തപുരത്തേക്ക് ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനായി മടങ്ങിയത്.
വടകര ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ കെ.കെ ശൈലജ പഴശി വെസ്റ്റ് യു.പി സ്കൂളിലാണ് വോട്ടുരേഖപ്പെടുത്തിയത്. ഭര്‍ത്താവ് കെ.ഭാസ്കരനോടൊപ്പമെത്തിയാണ് ശൈലജ ടീച്ചര്‍ വോട്ടു ചെയ്തത്. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കുന്നതിനായി ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാര്‍ത്ഥി എം.വി ജയരാജന് പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസ്, ബിജെപി ഒത്തുകളിയാണ് നടക്കുന്നത്. വികസനവിരുദ്ധരാണ് കോണ്‍ഗ്രസ്. അതു കെപിസിസിസി പ്രസിഡന്റിന്റെ പാര്‍ട്ടിവിട്ട പിഎ തന്നെ സാധൂകരിക്കുന്നുണ്ട്. അപവാദ പ്രചരണങ്ങളും വ്യക്തിഹത്യയുമാണ് യുഡിഎഫിന്റെ കൈമുതല്‍. അവര്‍ക്ക് വികസനമൊന്നും പറയുന്നില്ല. നേരത്തെ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് മറ്റൊരാളെ കുറിച്ചു അപവാദപ്രചരണം നടത്തുന്നത്. തന്റെ കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നതിനാണ് പച്ച നുണകള്‍ പ്രചരിപ്പിക്കുന്നത് ഉത്സവപറമ്പിലെ പോക്കറ്റടിക്കാരന്റെ മനോഭാവമാണ് ഇതെന്നും എം.വി ജയരാജന് പറഞ്ഞു.
എല്‍ഡിഎഫ് കണ്ണൂരില്‍ മാത്രമല്ല, സംസ്ഥാനമാകെ ജയിക്കുമെന്ന് എംവി ജയരാജന് പറഞ്ഞു. രാവിലെ മുതല്‍ നടക്കുന്ന കനത്ത പോളിങ് യുഡിഎഫിന് അനുകൂലമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന് പറഞ്ഞു. കിഴുന്ന സൗത്ത് യുപി സ്കൂളില്‍ വോട്ടു ചെയ്തതിനു ശേഷംമാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാധാരണയായി യുഡിഎഫ് വോട്ടുകള്‍ വൈകിയാണ് പോള്‍ ചെയ്യാറുളളത്. എന്നാല്‍ ഇത്തവണ അതിരാവിലെ തന്നെ യുഡിഎഫ് വോട്ടുകള്‍ ചെയ്യാന്‍ ആളുകളെത്തിയിരുന്നുവെന്നു സുധാകരന് പറഞ്ഞു. വോട്ടര്‍മാരുടെ നീണ്ടനിര വ്യക്തമാക്കുന്നത് ഇതാണെന്നും സുധാകരന് പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications