കണ്ണൂരിന് ആശ്വാസമേകി കൊ വിഡ് രോഗവിമുക്തി കൂടുന്നു: 516 പേർ കൂടി വൈറസ് രോഗത്തെ അതിജീവിച്ചു
കണ്ണൂര്‍: കൊവിഡ് ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 516 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 23065 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 410 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 16 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 12 പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ്, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് 10 പേര്‍ വീതവും ജിം കെയറില്‍ നിന്ന് ഏഴുപേരും മുണ്ടയാട് സി.എഫ്.എല്‍.ടി.സി, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ചുപേര്‍ വീതവുമാണ് രോഗമുക്താരായത്.
ദുബായില്‍ നിന്ന് നാലുപേരും എ.കെ.ജി ഹോസ്പിറ്റല്‍, മിംസ് കാലിക്കറ്റ്, തലശേരി സഹകരണ ആശുപത്രി, ജോസ്ഗിരി ഹോസ്പിറ്റല്‍, മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും നേഴ്സിംഗ് കോളേജ് സി.എഫ്.എല്‍.ടി.സി കോഴിക്കോട്, ഗ്രീന്‍സ് ഹോസ്റ്റല്‍ കണ്ണൂര്‍, ഇരിട്ടി എംടുഎച്ച് ഹോട്ടല്‍, ടെലി ഹോസ്പിറ്റല്‍ തലശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ബേബി മെമ്മോറിയല്‍ ഹോസ്റ്റല്‍ കണ്ണൂര്‍, എം.ഐ.ടി ഡിസിടിസി, കൊളശ്ശേരി സി.എഫ്.എല്‍.ടി.സി, പാലയാട് സി.എഫ്.എല്‍.ടി.സി, ഇരിട്ടി എച്ച്.എസ്.എസ് സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളിലും രോഗികൾ ചികിത്സയിൽ കഴിയുന്നുണ്ട്.

കിംസ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, എറണാകുളം മിഷന്‍ ഹോസ്പിറ്റല്‍, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍, പെയ്ഡ് സെല്‍, സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ശ്രീചന്ദ് ഹോസ്പിറ്റല്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി. ബാക്കി 4376 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 127 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.
ഇതിനിടെ കൊ വിഡ് ട്രീറ്റ് സെന്ററായി കണ്ണൂർ കലക്ടർ ഏറ്റെടുത്തിരുന്ന അഞ്ചരക്കണ്ടിയിലെകണ്ണൂർ മെഡിക്കൽ കോളേജ് തുറക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കോളജ് തുറന്ന് പ്രവർത്തിപ്പിച്ച് വെള്ളിയാഴ്ച റിപ്പോർട് നൽകാൻ മാനേജ്മെന്റിനോട് കോടതി നിർദേശിച്ചു.
മെഡിക്കൽ പി ജി ക്ലാസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഡോക്‌ടർ ആർ എസ് ആൻസിയടക്കം ഏതാനും വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് പി വി ആശയുടെ ഉത്തരവ്. കോവിഡ് ചികിൽസക്കായി ഏറ്റെടുത്ത കെട്ടിടങ്ങളും രോഗികളേയും കോളജിന് കൈമാറിയതായി കളക്ടർകോടതിയെ അറിയിച്ചു. കോവിഡ് രോഗികൾചികിൽസയിലുണ്ടന്ന കാരണത്താൽ കോളജ്
തുറക്കാനാവില്ലന്ന മാനേജ്മെൻറ് വാദം.എന്നാൽ കഴിഞ്ഞ ദിവസം കൊ വിഡ് കെയർ ട്രീറ്റ്മെന്റായി പ്രവർത്തിച്ചിരുന്ന അഞ്ചരക്കണ്ടിയിലെ മെഡിക്കൽ കോളേജ് ജില്ലാ കലക്ടർ കോടതി നിർദ്ദേശപ്രകാരം വിട്ടു നൽകിയിരുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications