കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശ്വസിക്കാന്‍വകയില്ല : കണ്ണൂരില്‍ വീണ്ടും അഞ്ഞൂറിനു മുകളില്‍ കൊവിഡ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ആശ്വസിക്കാന്‍ വകയില്ല വീണ്ടും അഞ്ഞൂറ് കടന്ന് കണ്ണൂരിലെ കൊവിഡ് പോസറ്റീവ് കേസുകള്‍. ജില്ലയില്‍ 557 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 489 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈറസ് രോഗബാധയുണ്ടായി. ഇതിനിടെ കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 643 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി.

90 ദിവസത്തിനിടെ 140 കൊവിഡ് മരണങ്ങൾ; കാസർഗോഡ് നിയന്ത്രണം കടുപ്പിക്കുന്നു90 ദിവസത്തിനിടെ 140 കൊവിഡ് മരണങ്ങൾ; കാസർഗോഡ് നിയന്ത്രണം കടുപ്പിക്കുന്നു

ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 12,304 ആയി ഉയര്‍ന്നു. ഹോം ഐസോലേഷനില്‍ നിന്ന് 487 പേരും, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് 30 പേരും, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 20 പേരും, പാലയാട് സി.എഫ്.എല്‍.ടി.സി, കണ്ണൂര്‍ ജില്ലാ ആശുപത്രി, സ്‌പോര്‍ട്‌സ് സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് 13 പേര്‍ വീതവും, കൂത്തുപറമ്പ് ഓള്‍ഡ് ബില്‍ഡിംഗില്‍ നിന്ന് 10 പേരുമാണ് രോഗമുക്തരായത്.

 999-1585205160-1586797


മുണ്ടയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഒമ്പത് പേരും എം.ഐ.ടി ഡി.സി.ടി.സിയില്‍ നിന്ന് ഏഴ്‌പേരും സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സി, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ചുപേര്‍ വീതവും മിംസ് കണ്ണൂര്‍, പ്രീമെട്രിക് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് നാലുപേര്‍ വീതവും രോഗമുക്തരായിട്ടുണ്ട്. എ.കെ.ജി ഹോസ്പിറ്റല്‍, കൊളശ്ശേരി സി.എഫ്.എല്‍.ടി.സി, പൂക്കോട് ഡേ കെയര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേര്‍ വീതവും ധനലക്ഷ്മി ഹോസ്പിറ്റല്‍, ജിം കെയര്‍, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും ആസ്റ്റര്‍ മിംസ് കാലിക്കറ്റ്, ആറാട്ട് റോഡ്, സി.ആര്‍.പി.എഫ് ക്യാമ്പ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഹജ്ജ് ഹോം മലപ്പുറം, ഐ.ആര്‍.സി മെഡിറ്റേഷന്‍ സെന്റര്‍, നേവല്‍ അക്കാദമി, നിലേലത്ത് പള്ളി പൂല ബസാര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോപേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ഇതിനിടെ

മയ്യില്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ എട്ട്‌പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. സമ്പര്‍ക്ക സാധ്യതയുള്ള 77 പേരെയാണ് പരിശോധിച്ചത്. മയ്യില്‍ പഞ്ചായത്തിലെ ആറ്‌പേര്‍ക്കും മലപ്പട്ടം പഞ്ചായത്തിലെ രണ്ടുപേര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. മയ്യില്‍ പഞ്ചായത്തിലെ വാര്‍ഡ് 2, 5, 12 ലെ ഒരോര്‍ത്തര്‍ക്ക് വീതവും വാര്‍ഡ് 17 ലെ രണ്ടുപേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. വാര്‍ഡ് 10 ലെ ഒരു രോഗിക്ക് മുന്‍പേരോഗം സ്ഥീരീകരിച്ചതിനു ശേഷം നടത്തിയ റീടെസ്റ്റിലും പോസറ്റീവായി.

ഇതിനിടെ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 28 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. അഴീക്കോട് 2, ചെങ്ങളായി 11, ചൊക്ലി 6, കല്ല്യാശ്ശേരി 18, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23, കോളയാട് 7, കുറുമാത്തൂര്‍ 7, കൂത്തുപറമ്പ് നഗരസഭ 3, കുറ്റിയാട്ടൂര്‍ 1,16, മാങ്ങാട്ടിടം 17, മാട്ടൂല്‍ 8, മയ്യില്‍ 13,18, പന്ന്യന്നൂര്‍ 8, പാട്യം 2,9, പട്ടുവം 5, പയ്യന്നൂര്‍ നഗരസഭ 29, പെരിങ്ങോം വയക്കര 1, 11, 12, പിണറായി 3, 13, രാമന്തളി 3, തളിപ്പറമ്പ് നഗരസഭ 28, തൃപ്പങ്ങോട്ടൂര്‍ 11, 13 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

English summary
557 New Coronavirus cases reported from Kannur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X