നാലുവയസ്സുകാരിയെ പീഡിപ്പിച്ച അഭിഭാഷകന്‍ പിടിയില്‍
കണ്ണൂര്‍: നിയമം പാലിക്കാന്‍ പറഞ്ഞുതരേണ്ട ആളിങ്ങനെയായാല്‍ നിയമത്തിനെന്തു പ്രസക്തി. നാലുവയസ്സുകാരിയായ ബാലികയെ പീഡിപ്പിച്ച 57കാരനായ അഭിഭാഷകന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഡപുരത്താണ് സംഭവം.
നാലുവയസ്സുകാരിയയ ബാലികയെ പീഡിപ്പിച്ച അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 15നാണ് സംഭവം. വീട്ടിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നാലുവയസ്സുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

ശാരീരിക അസ്വസ്ഥ പ്രകടിപ്പിച്ച ബാലികയെ കഴിഞ്ഞ ദിവസം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ മുറിവ് കണ്ടെത്തിയതോടെയാണ് പീഡന രഹസ്യം പുറംലോകം അറിഞ്ഞത്.
തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് അഭിഭാഷകനെതിരെ കേസെടുത്തു. അതേ സമയം സംഭവം പുറത്തായെന്നറിഞ്ഞതോടെ അഭിഭാഷകന്‍ ശാരീരികാസ്തസ്ഥതയെന്ന് പറഞ്ഞ് തളിപ്പറമ്പ് സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി. ഇവിടെ വച്ചാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.












Click it and Unblock the Notifications