ക്ലാസ് കട്ടുചെയ്ത് 5ാം ക്ലാസുകാരി തിയേറ്ററിൽ; കൂടെ മുയലിനെ വിറ്റ പൈസയുമായി എത്തിയ 16 കാരൻ
കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് കാണാതായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പതിനാറുകാരനൊപ്പം കണ്ടെത്തി.അഞ്ചാം ക്ലാസുകാരിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തിത്താണ് പതിനാറുകാരൻ. നഗരത്തിലെ തീയേറ്ററിൽ വെച്ചാണ് ഇവരെ കണ്ടെത്തിയത്. പനി ആയതുകൊണ്ട് ചൊവ്വാഴ്ച ക്ലാസിൽ ഹാജരാവില്ല എന്ന് തിങ്കളാഴ്ച വൈകീട്ട് കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് പെൺകുട്ടി ക്ലാസ് ടീച്ചർക്ക് സന്ദേശം അയച്ചിരുന്നു.
ടീച്ചറുടെ മറുപടി കിട്ടിയ ഉടൻ തന്നെ ഫോണിൽ നിന്ന് മെസേജ് ഡിലീറ്റും ചെയ്തു. ചൊവ്വാഴ്ച രാവിലെ കുട്ടി വീട്ടിൽ നിന്ന് സ്കൂൾ വാനിൽ കയറി സ്കൂളിലേക്കും പോയി. സ്കൂളിൽ ഇറങ്ങിയ ശേഷം സ്കൂളിന് പുറത്ത് കാത്തു നിന്ന പതിനാറുകാരനൊപ്പം സിനിമയ്ക്ക് പോയി.

തിരുവനന്തപുരംകാരനായ ആൺകുട്ടി കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. വീട്ടുകാർ പലപ്പോഴായി കൊടുത്ത പൈസയും കൈ നീട്ടം കിട്ടിയ പൈസയും ഉൾപ്പടെ മൂവായിരത്തോളം രൂപയും കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബസ്സിൽ കയറി പതിനാറുകാരൻ കണ്ണൂരിൽ എത്തിയത്. മുയലിനെ വിറ്റ് പൈസ കിട്ടിയെന്നും താൻ കാണാൻ വരുമെന്നും പെൺകുട്ടിയ്ക്ക് ഇൻസ്റ്റഗ്രാമിൽ ആൺകുട്ടി സന്ദേശം അയച്ചിരുന്നു. ആദ്യമായി നേരിൽ കാണുന്ന ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ ആണ് കാണാനുള്ള പദ്ധതി പ്ലാൻ ചെയ്തത്.
ചുവപ്പിനെന്നും ഹൃദയങ്ങള്‍ കീഴടക്കാന്‍ കഴിയും ഏറ്റവും പുതിയ ചിത്രങ്ങളുമായി ലക്ഷ്മി നക്ഷത്ര....
പെൺകുട്ടിയെ സ്കൂളിന് മുന്നിൽ കണ്ട സഹപാഠി ക്ലാസിൽ കാണാതായതോടെയാണ് വിവരം അധ്യാപകരെ അറിയിച്ചത്. അധ്യാപകർ വാൻ ഡ്രൈവറോട് സംസാരിച്ചപ്പോൾ കുട്ടി വാനിൽ കയറിയെന്നും സ്കൂളിൽ ഇറങ്ങിയെന്നും വാൻ ഡ്രൈവറും പറഞ്ഞു. ഇതോടെ അധ്യാപകർ പൊലീസിലും കുട്ടിയുടെ വീട്ടിലും വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പയ്യാമ്പലത്തെ തീയേറ്ററിൽ ഇരുവരേയും കണ്ടെത്തിയത്. പെൺകുട്ടിയെ പോലീസ് ഉടൻ തന്നെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് രക്ഷിതാക്കൾ എത്തി ആൺകുട്ടിയേയും കൊണ്ടുപോയി.












Click it and Unblock the Notifications