ശ്രീകണ്ഠാപുരo ചെങ്ങളായിൽ വിവാഹ സൽക്കാര വീട്ടിൽ നിർത്തിയിട്ട ആറ് കാറുകൾ അടിച്ചു തകർത്തു
കണ്ണൂർ ശ്രീകണ്ഠാപുരത്ത് വിവാഹ സൽക്കാര വീട്ടിൽ നിർത്തിയിട്ട ആറ് കാറുകൾ അടിച്ചു തകർത്തു. ചെങ്ങളായി ചേരന്മൂല സ്വദേശി അബ്ദുൾ ഫത്താഹ്ക്കിന്റെ വീട്ടിലാണ് കാറുകൾ തകർക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ സ്വദേശി റഫീഖിനെ ശ്രീകണ്ഠാപുരം പോലീസ് കസ്റ്റഡിൽ എടുത്തു.
അബ്ദുൾ ഫത്താഹ്ക്കിന്റെ മരുമകന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് ഖത്തറിൽ വെച്ച് നടന്നത്. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാർക്ക് ഒരുക്കിയ വിവാഹ സൽക്കാരം രാത്രി നടക്കാനിരിക്കെയാണ് കാറുകൾ അടിച്ചു തകർത്തത്. സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ കാറുകളാണ് തകർക്കപ്പെട്ടത്. വ്യാഴാഴ്ചപുലർച്ചെ ഒരു മണിയോടെ നടന്ന ആക്രമണത്തിൽ ആറ് കാറുകളാണ് അടിച്ച് തകർത്തത്. കല്ലേറ് നടത്തിയതിന് പിന്നാലെയാണ് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കാറുകൾ അടിച്ച് തകർത്തതെന്ന് അബ്ദുൾ ഫത്താഹ്ക്ക് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ സ്വദേശി റഫീഖിനെ ശ്രീകണ്ഠാപുരം പോലീസ് കസ്റ്റഡിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കസ്റ്റഡിയിലുള്ള റഫീഖിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. അതെ സമയം ഒന്നിലേറെ പേർ ചേർന്നാണ് അക്രമം നടത്തിയതെന്ന സംശയത്തിലാണ് വീട്ടുകാർ: സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാനായി ശ്രീകണ്ഠപുരം പൊലിസ് സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications