പയ്യാമ്പലത്ത് 3 മാസത്തിനിടെ അപകടത്തില്‍പ്പെട്ടത് 6പേര്‍; ബീച്ചുകളില്‍ ലൈഫ് ഗാര്‍ഡുമാര്‍ പേരിന് മാത്രം
കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ അപകടങ്ങള്‍ പതിവാകുമ്പോഴും ബീച്ചുകളില്‍ മതിയായ സുരക്ഷയൊരുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ആറുപേരാണ് പയ്യാമ്പലം ബീച്ചില്‍ മാത്രം മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച പയ്യാമ്പലത്ത് കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു എളയാവൂര്‍ സ്വദേശി സവാദ്(13) ചികിത്‌സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞു ബീച്ചില്‍ കുളിക്കാനെത്തിയതായിരുന്നു സവാദും കൂട്ടുകാരും. ഈസമയം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് ഡേവിഡ് ജോണ്‍സണ്‍ കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച്ച രാത്രിമരണമടയുകയായിരുന്നു.
തുടര്‍ച്ചയായി അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ജില്ലയിലെ ബീച്ചുകളില്‍ മതിയായ ലൈഫ് ഗാര്‍ഡുകളെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. അവധി ദിവസങ്ങളിലും ആഘോഷവേളകളിലുമെല്ലാം നിരവധി സന്ദര്‍ശകര്‍ കുടുംബവും സുഹൃത്തുക്കളുമൊന്നിച്ചു ബീച്ചുകളിലെത്തുന്നുണ്ട്. എന്നാല്‍ ജില്ലയിലെ ഏഴുബീച്ചുകളിലായി നിലവിലുളളത് പന്ത്രണ്ട് ലൈഫ് ഗാര്‍ഡുകള്‍ മാത്രമാണുളളത്.

എഴുപത്തിരണ്ടോളം വേണ്ടിടത്താണ് പന്ത്രണ്ടുപേരെ ബീച്ചിലെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിലാണ് ഏറ്റവും കൂടുതല്‍ ആളുകളെത്തുന്നത്. അഞ്ചുവീതം ലൈഫ് ഗാര്‍ഡുകള്‍ മാത്രമാണ് ഇവിടെയുളളത്. പയ്യാമ്പലത്ത് നടപ്പാത മാത്രം ഒരുകിലോമീറ്ററാണുളളത്. ഇവിടെ 200-മീറ്ററില്‍ അഞ്ചു ഡ്യൂട്ടി പോയന്റുകള്‍ നിശ്ചയിച്ചു രണ്ടു പേരെങ്കിലും ഒരു ഷിഫ്റ്റില്‍ ആവശ്യമാണ്. അതായത് ഇരുപതുപേരെങ്കിലും ഒരു ഷിഫ്റ്റില്‍ ആവശ്യമാണ്. അതായത് ഇരുപതു പേരെങ്കിലും വേണം. ഇതിനു പുറമേ നീര്‍ക്കടവ് വരെ വേറെയും വേണം. പാര്‍ക്കിങ് ഏരിയ കുറവായതിനാല്‍ തിരക്കുളള ദിവസങ്ങളില്‍ കിലോമീറ്ററോളം വാഹനങ്ങള്‍ നിര്‍ത്തിയിട്ടാണ് ആളുകള്‍ ബീച്ചിലിറങ്ങുന്നത്.
ഇവിടങ്ങളില്‍ ലൈഫ് ഗാര്‍ഡുകളെ നിയമിച്ചില്ലെങ്കിലും സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചാല്‍ അപകടമൊഴിവാക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലു സമാനമായ സാഹചര്യമാണുളളത്. നാലരകിലോമീറ്ററാണ് ഇവിടെ ബീച്ചുളളത്. ഇവിടെ ഒരുകിലോമീറ്ററില്‍ രണ്ടുപേരെ നിയോഗിച്ചാല്‍ മാത്രമാണ് ഒരു ഷിഫ്റ്റില്‍ രണ്ടുപേരെങ്കിലും ഉണ്ടാവുകയുളളൂ. ധര്‍മടം ബീച്ചില്‍ ആകെ രണ്ടുപേരാണുളളത്. ഒരു ഷിഫ്റ്റില്‍ ഒരുമാത്രമാകുമ്പോള്‍ ഒരു അപകടം സംഭവിച്ചാല്‍ ലൈഫ് ഗാര്‍ഡന്റെ ജീവനുപോലും ഭീഷണിയാകും. ചൂട്ടാട് ബീച്ച്, ചാല്‍ ബീച്ച് എന്നിവടങ്ങളില്‍ രണ്ടു ലൈഫ്ഗാര്‍ഡുമാരാണുളളത്.












Click it and Unblock the Notifications