60ലക്ഷം കവര്‍ന്ന കേസില്‍ കല്യാണ്‍ സില്‍ക്സിലെ മാനേജറെ തെളിവെടുപ്പിനു കൊണ്ടു വന്നു
കണ്ണൂര്‍: കണ്ണൂര്‍- കോഴിക്കോട് ദേശീയ പാതയോരത്ത് കണ്ണോത്തുംചാലില്‍ പ്രവര്‍ത്തിക്കുന്ന കല്ല്യാണ്‍ സില്‍ക്സില്‍ നിന്നും 60 ലക്ഷവുമായി തൃശ്ശൂരിലേക്ക് കടന്നു കളഞ്ഞ പ്രതിയെ കണ്ണൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഷോറൂം മാനേജര്‍ തന്നെ പ്രതിയായത്. തൃശ്ശൂര്‍ അടാട്ട് പാമ്പുങ്ങല്‍ ഹൗസില്‍ പി എസ് മഹേഷാണ്(38) ആണ് വിഷുദിനത്തില്‍ രാവിലെ പണവുമായി കടന്നു കളഞ്ഞത്.
തുടര്‍ച്ചയായി ബാങ്ക് അവധിയായതിനാലാണ് കളക്ഷന്‍ തുക കല്ല്യാണ്‍ സില്‍ക്സിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്നു. ഇതറിഞ്ഞ് ഒട്ടേറ സാമ്പത്തിക ബാധ്യതയുള്ള ഇയാള്‍ രാവിലെ ഒമ്പതു മണിയോടെ ഷോറൂമിലെത്തുകയും ലോക്കര്‍ തുറന്ന് പണം തൃശ്ശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പണം കാണാനില്ലെന്ന് കണ്ണൂര്‍ ടൗണ്‍ പോലീസില്‍ കല്ല്യാണ്‍ സില്‍ക്സ് ജീവനക്കാര്‍ പരാതിപ്പെട്ടു.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ അപ്പോള്‍ അന്വേഷണം കൃത്യമായ രീതിയില്‍ നടത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മാനേജറുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും ഇയാള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചവരെ ചോദ്യം ചെയ്യുകയും ചെയ്തു. പണമിടപാട് നടത്തിയ എല്ലാവര്ക്കും കൊടുക്കാനുള്ള തുക അന്നു തന്നെ നല്‍കിയാതായും മനസിലായി. പിന്നീട് ഇയാള്‍ പണം നല്‍കാനുള്ള മറ്റൊരാളെ ബന്ധപ്പെട്ടപ്പോള്‍ അയാള്‍ക്കു മാത്രം പണം എത്തിച്ചിട്ടില്ലെന്നു പോലീസിനു മനസിലായി. തുടര്‍ന്ന് അയാള്‍ വഴിയാണ് പ്രതിയുമായി ബന്ധപ്പെട്ടതും കണ്ണൂര്‍ പോലീസ് തൃശ്ശൂരിലെത്തി പ്രതിയെ അറസ്റ്റു ചെയ്തു. മാനേജറെ തെളിവെടുപ്പിനായി ഇന്നലെ രാത്രിയോടെ ടൗണ്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നു. പണം നഷ്ടപ്പെട്ട ഷോറൂമില്‍ തെളിവെടുപ്പിനായി എത്തിച്ചു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications