കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

60ലക്ഷം കവര്‍ന്ന കേസില്‍ കല്യാണ്‍ സില്‍ക്‌സിലെ മാനേജറെ തെളിവെടുപ്പിനു കൊണ്ടു വന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍- കോഴിക്കോട് ദേശീയ പാതയോരത്ത് കണ്ണോത്തുംചാലില്‍ പ്രവര്‍ത്തിക്കുന്ന കല്ല്യാണ്‍ സില്‍ക്സില്‍ നിന്നും 60 ലക്ഷവുമായി തൃശ്ശൂരിലേക്ക് കടന്നു കളഞ്ഞ പ്രതിയെ കണ്ണൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഷോറൂം മാനേജര്‍ തന്നെ പ്രതിയായത്. തൃശ്ശൂര്‍ അടാട്ട് പാമ്പുങ്ങല്‍ ഹൗസില്‍ പി എസ് മഹേഷാണ്(38) ആണ് വിഷുദിനത്തില്‍ രാവിലെ പണവുമായി കടന്നു കളഞ്ഞത്.

ആരിഫ് ഇന്ത്യയിലെ മികച്ച എംഎൽഎയ്ക്കുള്ള അവാർഡ് ജേതാവെന്നത് വ്യാജ പ്രചാരണമെന്ന് ഡിസിസി പ്രസിഡന്റ്; മാപ്പ് പറയണമെന്ന് എൽഡിഎഫ്ആരിഫ് ഇന്ത്യയിലെ മികച്ച എംഎൽഎയ്ക്കുള്ള അവാർഡ് ജേതാവെന്നത് വ്യാജ പ്രചാരണമെന്ന് ഡിസിസി പ്രസിഡന്റ്; മാപ്പ് പറയണമെന്ന് എൽഡിഎഫ്

തുടര്‍ച്ചയായി ബാങ്ക് അവധിയായതിനാലാണ് കളക്ഷന്‍ തുക കല്ല്യാണ്‍ സില്‍ക്സിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്നു. ഇതറിഞ്ഞ് ഒട്ടേറ സാമ്പത്തിക ബാധ്യതയുള്ള ഇയാള്‍ രാവിലെ ഒമ്പതു മണിയോടെ ഷോറൂമിലെത്തുകയും ലോക്കര്‍ തുറന്ന് പണം തൃശ്ശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പണം കാണാനില്ലെന്ന് കണ്ണൂര്‍ ടൗണ്‍ പോലീസില്‍ കല്ല്യാണ്‍ സില്‍ക്സ് ജീവനക്കാര്‍ പരാതിപ്പെട്ടു.

kalyanfraudmanager-1

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ അപ്പോള്‍ അന്വേഷണം കൃത്യമായ രീതിയില്‍ നടത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മാനേജറുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും ഇയാള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചവരെ ചോദ്യം ചെയ്യുകയും ചെയ്തു. പണമിടപാട് നടത്തിയ എല്ലാവര്‍ക്കും കൊടുക്കാനുള്ള തുക അന്നു തന്നെ നല്‍കിയാതായും മനസിലായി. പിന്നീട് ഇയാള്‍ പണം നല്‍കാനുള്ള മറ്റൊരാളെ ബന്ധപ്പെട്ടപ്പോള്‍ അയാള്‍ക്കു മാത്രം പണം എത്തിച്ചിട്ടില്ലെന്നു പോലീസിനു മനസിലായി. തുടര്‍ന്ന് അയാള്‍ വഴിയാണ് പ്രതിയുമായി ബന്ധപ്പെട്ടതും കണ്ണൂര്‍ പോലീസ് തൃശ്ശൂരിലെത്തി പ്രതിയെ അറസ്റ്റു ചെയ്തു. മാനേജറെ തെളിവെടുപ്പിനായി ഇന്നലെ രാത്രിയോടെ ടൗണ്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നു. പണം നഷ്ടപ്പെട്ട ഷോറൂമില്‍ തെളിവെടുപ്പിനായി എത്തിച്ചു.

English summary
60 Lakh robbery case accused in Kalyan Silks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X