Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു: സമ്പര്‍ക്കത്തിലൂടെ 38 പേര്‍ക്ക് രോഗബാധ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം നാള്‍ക്കു നാള്‍ കൂടി വരുന്നത് പരക്കെ ആശങ്കപരത്തുന്നു. ജില്ലയില്‍ 61 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. സമീപഭാവിയില്‍ കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ പോസറ്റീവ് കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട്് ചെയ്തിട്ടുള്ളത്. ഇതില്‍ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന കാര്യമാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. ഇതോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ ജില്ലാഭരണകൂടവും പോലീസും തീരുമാനിച്ചു.

വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 17 പേര്‍ക്കും രണ്ട് ഡിഎസ്‌സി ഉദ്യോഗസ്ഥര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 49 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി. കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ 18ന് ദുബായില്‍ നിന്ന് എത്തിയ തലശ്ശേരി സ്വദേശി 28കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ആഗസ്ത് 3ന് ദുബായില്‍ നിന്ന് ഇകെ 9834 വിമാനത്തിലെത്തിയ തളിപ്പറമ്പ് സ്വദേശി 36കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 20ന് മസ്‌കറ്റില്‍ നിന്ന് എത്തിയ കോട്ടയം മലബാര്‍ സ്വദേശി 63കാരന്‍ (കൊവിഡ് ഇതര കാരണങ്ങളാല്‍ ജൂലൈ 31ന് മരണപ്പെട്ടു) എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

 coronavirus3-15

ബംഗളൂരുവില്‍ നിന്ന് ജൂലൈ 9ന് എത്തിയ അഞ്ചരക്കണ്ടി സ്വദേശികളായ അഞ്ച് വയസുകാരന്‍, ഒരു വയസുകാരന്‍, 25കാരി, 14ന് എത്തിയ മുണ്ടേരി സ്വദേശി 23കാരന്‍, 19ന് എത്തിയ ചപ്പാരപ്പടവ് സ്വദേശി 30കാരന്‍, 23ന് എത്തിയ മട്ടന്നൂര്‍ സ്വദേശികളായ 25കാരന്‍, 29കാരന്‍, 25ന് എത്തിയ തലശ്ശേരി സ്വദേശി 55കാരന്‍, ആഗസ്ത് 1ന് എത്തിയ പേരാവൂര്‍ സ്വദേശി അഞ്ച് വയസുകാരി, മൈസൂരില്‍ നിന്ന് ജൂലൈ 26ന് എത്തിയ ചിറ്റാരിപ്പറമ്പ സ്വദേശി 42കാരന്‍, 28ന് എത്തിയ കുന്നോത്ത്പറമ്പ് സ്വദേശി 53കാരന്‍, ജൂലൈ 24ന് ബെല്ലാരിയില്‍ നിന്ന് എത്തിയ മട്ടന്നൂര്‍ സ്വദേശി 31കാരന്‍, ജൂലൈ 20ന് തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ പന്ന്യന്നൂര്‍ സ്വദേശി 38കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 22ന് കര്‍ണാടകയില്‍ നിന്ന് 6ഇ 7974 വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി 22കാരന്‍, 26ന് എത്തിയ ശ്രീകണ്ഠാപുരം സ്വദേശി 29കാരന്‍, ജൂലൈ 19ന് മുംബൈ നാസികില്‍ നിന്ന് ഹൈദരാബാദ് വഴി 6ഇ 7974 വിമാനത്തിലെത്തിയ കീഴല്ലൂര്‍ സ്വദേശി 26കാരി, ജൂലൈ 26ന് അരുണാചല്‍ പ്രദേശില്‍ നിന്ന് ബെംഗളൂരു വഴി 6ഇ 2637 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശി 23കാരന്‍, എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍.

തളിപ്പറമ്പ സ്വദേശികളായ 27കാരി, 53കാരന്‍, 24കാരി, പിണറായി സ്വദേശി രണ്ട് വയസുകാരി, ആന്തൂര്‍ സ്വദേശി അഞ്ച് വയസുകാരന്‍, മാങ്ങാട്ടിടം സ്വദേശികളായ ഒരു വയസുകാരി, 22കാരന്‍, 30കാരി, 40കാരി, 13കാരന്‍, 18കാരി, 15കാരന്‍, ചെറുതാഴം സ്വദേശി 19കാരി, കടമ്പൂര്‍ സ്വദേശി 30കാരന്‍, ചെമ്പിലോട് സ്വദേശികളായ 72കാരന്‍, 18കാരി, അഞ്ചരക്കണ്ടി സ്വദേശികളായ 59കാരി, 63കാരന്‍, കോളയാട് സ്വദേശികളായ 40കാരി, 45കാരി, 36കാരി, 46കാരന്‍, ഇരിക്കൂര്‍ സ്വദേശികളായ 49കാരന്‍, 44കാരന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശികളായ 45കാരി, 36കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 47കാരി, 22കാരന്‍, 58കാരന്‍, മാട്ടൂല്‍ സ്വദേശി 32കാരന്‍, കൂത്തുപറമ്പ് സ്വദേശി 45കാരി, 50കാരി, പെരിങ്ങോം വയക്കര സ്വദേശി 23കാരി, മാടായി സ്വദേശികളായ 22കാരി, 25കാരന്‍, ചിറക്കല്‍ സ്വദേശി 50കാരി,

തലശ്ശേരി സ്വദേശി 32കാരി, കോഴിക്കോട് സ്വദേശി 50കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇരിക്കൂര്‍ സ്വദേശിയായ യുനാനി ഡോക്ടര്‍ 26കാരനും ഡി എസ് സി ഉദ്യോഗസ്ഥരായ ജമ്മുകാശ്മീര്‍, ഉത്തര്‍പ്രദേശ് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1537 ആയി.ഇതില്‍ 1149 പേര്‍ രോഗ മുക്തി നേടി. 49 പേര്‍ കഴിഞ്ഞ ദിവസമാണ്

രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9629 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 75 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 154 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 12 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 10 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 21 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 73 പേരും ഹോം ഐസൊലേഷനില്‍ മൂന്ന് പേരും വീടുകളില്‍ 9257 പേരുമാണ് നിരീക്ഷണത്തിലുള്ളത്.ജില്ലയില്‍ നിന്ന് ഇതുവരെ 33644 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 32765 എണ്ണത്തിന്റെ ഫലം വന്നു. 879 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നു കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+