Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ കൊവിഡ് വ്യാപനം കൂടുന്നു: 62 വാർഡുകൾ കൂടി കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെടുത്തി!!

കണ്ണൂര്‍: സമൂഹ സമ്പർക്കത്തിലൂടെ കൊ വിഡ് പടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 62 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 13, 21, ആറളം 2, അഴീക്കോട് 13, ചെറുതാഴം 7, ചിറക്കല്‍ 6, ധര്‍മ്മടം 2, എരമം കുറ്റൂര്‍ 14, എരഞ്ഞോളി 13, എരുവേശ്ശി 12, ഇരിട്ടി നഗരസഭ 1, 6 കടമ്പൂര്‍ 10, കടന്നപ്പള്ളി പാണപ്പുഴ 1, കതിരൂര്‍ 15, കല്ല്യാശ്ശേരി 7, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3, 36, 37, കീഴല്ലൂര്‍ 5, 7, 12, 13, 14, കൊളച്ചേരി 4, കൂടാളി 6, കൊട്ടിയൂര്‍ 8, കുറുമാത്തൂര്‍ 1, കൂത്തുപറമ്പ് നഗരസഭ 3, മാടായി 3, മലപ്പട്ടം 9, മാങ്ങാട്ടിടം 13, മട്ടന്നൂര്‍ നഗരസഭ 10, 12, 32, മയ്യില്‍ 1, 16, മൊകേരി 4, 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മുഴക്കുന്ന് 12, നാറാത്ത് 17, പടിയൂര്‍ കല്ല്യാട് 6, 13, പാപ്പിനിശ്ശേരി 5, 10, 19, പട്ടുവം 10, പയ്യന്നൂര്‍ നഗരസഭ 43, പേരാവൂര്‍ 14, തലശ്ശേരി നഗരസഭ 51, തളിപ്പറമ്പ് നഗരസഭ 4, 19, 32, 34, ഉദയഗിരി 14 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെറുതാഴം 4, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 25, കോട്ടയം മലബാര്‍ 1, കുറുമാത്തൂര്‍ 2, പാനൂര്‍ നഗരസഭ 17, തലശ്ശേരി നഗരസഭ 20, വേങ്ങാട് 17 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കുമെന്ന് കലക്ടർ അറിയിച്ചു.

coronavirus1-1583

ഇതിനിടെ കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 217 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 5938 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 110 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 59 പേരും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒമ്പത് പേരുമാണ് രോഗമുക്തരായത്.

നെട്ടൂര്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് എട്ട് പേരും ജിം കെയറില്‍ നിന്ന് ഏഴ് പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്ന് ആറ് പേരും തലശേരി ജനറല്‍ ആശുപത്രി, മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് നാല് പേര്‍ വീതവും രോഗമുക്തി നേടിയിട്ടുണ്ട്. സിഎഫ്എല്‍ടിസി പാലയാട് നിന്ന് മൂന്ന് പേരും സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി, പരിയാരം ഗവ. മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും കണ്ണൂര്‍ ജില്ലാ ആശുപത്രി, എകെജി ഹോസ്പിറ്റല്‍, എംഐടി ഡിസിടിസി എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+