Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 38 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: ജില്ലയിൽ 635 പേർക്ക് കൊവിഡ്,

കണ്ണുർ: കണ്ണൂരിൽ ഏറ്റവും കൂടുതൽ കൊ വിഡ് റിപ്പോർട്ട് ചെയ്തു. കൊവിഡ് രോഗികൾ. ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ. ദിവസങ്ങളിലൂടെയാണ് കണ്ണൂർ കടന്നു പോകുന്നത്.
ജില്ലയില്‍ 625 പേര്‍ക്കാണ്. പുതുതായി കൊ വിഡ് ബാധ സ്ഥിരീകരിച്ചത് ഇതിൽ 524 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറു പേര്‍ വിദേശത്തു നിന്നും 57 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 38 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 12543 ആയി. ഇവരില്‍ 302 പേര്‍ പുതുതായി രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 7160 ആയി.

കൊവിഡ് ബാധിച്ച് മരിച്ച 47 പേര്‍ ഉള്‍പ്പെടെ 105 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 4653 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3038 പേര്‍ വീടുകളിലും ബാക്കി 1135 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 243, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 196, തലശ്ശേരി ജനറല്‍ ആശുപത്രി- 44, കണ്ണൂര്‍ ജില്ലാ ആശുപത്രി- 49, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 23, ചെറുകുന്ന് എസ്.എം.ഡി.പി- 8, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 31, എ.കെ.ജി ആശുപത്രി- 44, ധനലക്ഷ്മി- 8, ജിം കെയര്‍- 50, ടെലി ആശുപത്രി- 5, ആര്‍മി ആശുപത്രി- 2, നേവി- 2, ലൂര്‍ദ്- 3, ജോസ്ഗിരി- 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 4 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്.

corona34-158

തളിപ്പറമ്പ് കോപ്പറേറ്റീവ് ആശുപത്രി- 1, എം സി സി- 8, കൊയിലി- 4, ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 3, സ്പെഷ്യലിറ്റി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 343. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായി 52 പേരും ചികിത്സയിലുണ്ട്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15677 പേരാണ്. ഇതില്‍ 14402 പേര്‍ വീടുകളിലും 1275 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 135685 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 135004 എണ്ണത്തിന്റെ ഫലം വന്നു. 681 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കലക്ടർ ടിവി സുഭാഷ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+