കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്കൂളുകളിൽ മാത്രമല്ല, പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിലും പ്രവേശനോത്സവം, നവാഗതരായെത്തിയത് 74 പാമ്പിന്‍കുഞ്ഞുങ്ങള്‍!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സ്‌കൂളുകളില്‍ നടന്ന പ്രവേശനോത്സവത്തിനോടൊപ്പം കണ്ണൂര്‍ പറശ്ശിനിക്കടവ് സ്‌നേക്കു പാര്‍ക്കിലും പുതിയ അതിഥികളെ ചേര്‍ത്തത്് കൗതുകമായി. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിലേക്കെത്തിയത് 75 അതിഥികളാണ്. നീര്‍ക്കോലി, മുതല, പെരുമ്പാമ്പ്, മൂര്‍ഖന്‍ എന്നിവയുടെ മുട്ടകള്‍ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങള്‍ക്കു പുറമേ തൊപ്പിക്കുരങ്ങനും കുഞ്ഞ് പിറന്നു.

<strong>നിപ്പ വൈറസ്; രോഗി അമ്മയുമായി സംസാരിച്ചു, കോൾ സെന്ററുകളിൽ വിളിക്കുന്നവരുടെ എണ്ണത്തിലും കുറവ്!!</strong>നിപ്പ വൈറസ്; രോഗി അമ്മയുമായി സംസാരിച്ചു, കോൾ സെന്ററുകളിൽ വിളിക്കുന്നവരുടെ എണ്ണത്തിലും കുറവ്!!

കല്ല്യാണിയെന്നു പേരുള്ള അണലി 14 അണലിക്കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. ഇതിനു പുറമേ നീര്‍ക്കോലിയും മൂര്‍ഖനും കുഞ്ഞുങ്ങളെ വിരിയിച്ചു. പാര്‍ക്കില്‍ നിന്നും ശേഖരിച്ച മുട്ടകള്‍ മനുഷ്യ നിര്‍മ്മിത സാഹചര്യങ്ങളില്‍ വിരിയിച്ചെടുക്കുകയായിരുന്നുവെന്ന് വെറ്റിനറി ഓഫീസര്‍ ഡോ.അഞ്ജു മോഹന്‍ അറിയിച്ചു.

Snake

കൃതൃമമായി ചൂട്് നല്‍കി ലബോറട്ടറിയിലാണ് നീര്‍ക്കോലിയുടെയും മൂര്‍ഖന്റെയും മുട്ടകള്‍ വിരിയിച്ചെടുത്തത്. 14 നീര്‍ക്കോലി കുഞ്ഞുങ്ങള്‍ കഴിഞ്ഞ ഫെബ്രുവരി 25നാണ് വിരിഞ്ഞിറങ്ങിയത്. കഴിഞ്ഞ നവംബറില്‍ ഇണ ചേര്‍ന്ന അണലി മെയ് ആറിന് 16 അണലിക്കുഞ്ഞുങ്ങളെപ്രസവിച്ചു.

എട്ട് പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെയാണ് മെയ് 30ന് പാര്‍ക്കില്‍ പുതുതായി എത്തിച്ചത്. മുട്ടയിട്ടതിനു ശേഷം 58 ദിവസം അടയിരുന്നാണ് വിരിഞ്ഞത്. ഏറ്റവും ഒടുവിലായി ജൂണ്‍ രണ്ടിന് ഉണ്ണിയാര്‍ച്ചയെന്നു പേരിട്ടിരിക്കുന്ന മൂര്‍ഖന്റെ കുഞ്ഞുങ്ങള്‍ കൂടിയെത്തിയതോടെ പുതുക്കക്കാര്‍ കൂടി. കൃത്രിമമായി താപം നല്‍കിയാണ് മൂര്‍ഖന്‍ കുട്ടികളെ വിരിയിച്ചത്. ഏപ്രില്‍ ആദ്യവാരമാണ് തൊപ്പിക്കുരങ്ങായ അമ്മു പ്രസവിച്ചത്.

അമ്മയോടൊപ്പം മറ്റു തൊപ്പിക്കുരങ്ങുകളും കുഞ്ഞിനെ താലോലിക്കുന്നത് കൗതുക കാഴ്ചയാണ്. ജനുവരിയില്‍ മുതലകള്‍ ഇണചേരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അവയ്ക്കു മുട്ടയിടാനുള്ള സാഹചര്യങ്ങള്‍ ഒരുക്കി കൊടുത്തത്. 118 ദിവസത്തിനു ശേഷം ഒമ്പത് മുതല കുഞ്ഞുങ്ങളെ ലഭിച്ചു. ശരാശരി 28 സെന്റീമീറ്റര്‍ നീളവും 79 ഗ്രാം തൂക്കവുമുള്ള മുതലക്കുഞ്ഞുങ്ങളാണ് ലഭിച്ചതെന്ന് ക്യൂറേറ്റര്‍ എല്‍. മാരിനാഥ് അറിയിച്ചു.

പാര്‍ക്കില്‍ വിരിഞ്ഞ കുഞ്ഞുങ്ങളെ സന്ദര്‍ശകര്‍ക്കായി കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വന്യ ജീവികളെ കുറിച്ച് പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും സ്‌നേക്ക് പാര്‍ക്ക് മുന്‍തൂക്കം നല്‍കിയിട്ടുണ്ടെന്നും ഇതു സംബന്ധമായ കൂടുതല്‍ പഠനം നടത്താന്‍ താല്‍പര്യമുള്ളവരെ സ്വാഗതം ചെയ്യുന്നതായും ഡയരക്ടര്‍ പ്രൊഫ.ഇ കുഞ്ഞിരാമന്‍, സി.ഇ.ഒ അവിനാഷ് ഗിരിജ എന്നിവര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി പാര്‍ക്കില്‍ ലൈബ്രറി മ്യൂസിയം ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്ററും തുടങ്ങും.

English summary
74 snake babies came to Parassinikadavu Snake Park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X