കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ 76 പേര്‍ക്ക് കൂടി കൊവിഡ്: 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ പേര്‍ക്ക് 76 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയില്‍ പുതുതായി 76 പേര്‍ക്ക് കൂടിയാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍. 11 പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2794 ആയി. ഇവരില്‍ പുതുതായി രോഗമുക്തി നേടിയ 41 പേരടക്കം 1882 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 26 പേര്‍ മരണപ്പെട്ടു. ബാക്കി 886 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

 എറണാകുളത്ത് ഇന്ന് നൂറ് കടന്ന് കോവിഡ് ബാധിതർ: 165 പേർക്ക് വൈറസ് ബാധ; 160 പേർക്കും സമ്പർക്കത്തിലൂടെ എറണാകുളത്ത് ഇന്ന് നൂറ് കടന്ന് കോവിഡ് ബാധിതർ: 165 പേർക്ക് വൈറസ് ബാധ; 160 പേർക്കും സമ്പർക്കത്തിലൂടെ

ഇതിനിടെ ഇരിട്ടി താലൂക്കാശുപത്രിയുമായി ബന്ധപ്പെട്ട് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50 കടന്നു. ഇരിട്ടി മേഖലയില്‍ കഴിഞ്ഞ ദിവസം 35 ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ മുപ്പതോളം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. അഞ്ചുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും അഞ്ചുപേര്‍ ഗര്‍ഭിണികളുമാണ്. ഇരിട്ടി നഗരസഭയില്‍ 6 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.

 coran-093-

ഇവരിൽ ഒരാള്‍ ചാവശ്ശേരിയില്‍ തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ 42 കാരനാണ്. 62, 44 വയസ്സുള്ള രണ്ടു സ്ത്രീകളും 42, 44, 53 വയസ്സുകാരായ മൂന്ന് പുരുഷന്മാരുമാണ് മറ്റുള്ളവര്‍. നേരമ്പോക്കിലെ ഒരു വ്യാപാരിയും, ഓട്ടോ തൊഴിലാളിയും, ഇരിട്ടി ഗ്രാമീണ്‍ ബാങ്കിലെ ഒരു ജീവനക്കാരിയും കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും. കീഴൂരില്‍ താമസിക്കുന്ന ലോട്ടറി സ്ഥാപനത്തിലെ ജീവനക്കാരനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. ആറളത്ത് ഒരു 30 കാരിക്കും, 55 കാരനായ ഒരു ആരോഗ്യ പ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 30 കാരി ഗര്‍ഭിണിയാണ്.

മുഴക്കുന്ന് പഞ്ചായത്തില്‍ അഞ്ചോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 32, 28 വയസ്സുള്ള രണ്ട് പുരുഷന്മാര്‍ക്കും 24, 27, 25 വയസ്സുള്ള സ്ത്രീകള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. മൂന്നുപേര്‍ ഗര്‍ഭിണികളാണ്. പായം പഞ്ചായത്തില്‍ വന്ന കണക്കുകള്‍ പ്രകാരം 7 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഏഴു വയസ്സുകാരിക്കും 29 കാരിക്കും അഞ്ചോളം പുരുഷന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരു, ഡല്‍ഹി, ജമ്മു എന്നിവിടങ്ങളില്‍ നിന്നും എത്തിയ മൂന്നുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പടിയൂര്‍ പഞ്ചായത്തില്‍ 40 കാരിയായ ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഒരു പുരുഷനും സ്ത്രീയും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ പെടും. തില്ലങ്കേരി പഞ്ചായത്തില്‍ 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 5 പുരുഷന്മാരും ഒരു സ്ത്രീയും സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരാണ്. ഒരാള്‍ കര്‍ണ്ണാടകത്തില്‍ നിന്നും എത്തിയതാണ്. അയ്യങ്കുന്നില്‍ ഒരു 43 കാരി ആരോഗ്യ പ്രവര്‍ത്തകയ്ക്കും 51 കാരനും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഉളിക്കലില്‍ രണ്ട് പുരുഷന്മാര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. ഇതിനിടെ

കൊട്ടിയൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഗര്‍ഭിണിക്ക് സമ്പര്‍ക്കം കാരണം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പഞ്ചായത്ത്‌സുരക്ഷാ കമ്മിറ്റി യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കൊട്ടിയൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഗര്‍ഭിണിക്ക് സമ്പര്‍ക്കം മൂലം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗം ചേര്‍ന്നത്. കേളകം പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച റവന്യൂ ഉദ്യോഗസ്ഥന്‍ കൊട്ടിയൂര്‍ വില്ലേജ് ഓഫീസില്‍ സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഓഫീസിലേക്ക് പ്രവേശിക്കുന്നതിന് പകരം അപേക്ഷകള്‍ ബോക്‌സില്‍ നിക്ഷേപിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. രോഗം സ്ഥിരീകരിച്ച രണ്ടാം വാര്‍ഡ് കണ്ടൈയ്‌മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രദേശത്തെ കടകള്‍ തുറക്കാമെങ്കിലും കടകളില്‍ ഉപഭോക്താക്കള്‍ നേരിട്ട് എത്തുന്നതിനു പകരം ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്താനും യോഗം നിര്‍ദ്ദേശിച്ചു. കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയുടെ പിതാവ് സമ്പര്‍ക്കം പുലര്‍ത്തിയ നീണ്ടുനോക്കിയിലെ രണ്ട് കടകള്‍ അണുവിമുക്തമാക്കി നിലവിലുള്ള ജോലിക്കാരെ മാറ്റി രണ്ടുദിവസത്തിനുശേഷം തുറക്കാനും യോഗം അനുമതി നല്‍കി.

ഗര്‍ഭിണിയുടെ പിതാവുമായി ടൗണില്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വമേധയാ നിരീക്ഷണത്തില്‍ പോകണമെന്നും യോഗം ആവശ്യപ്പെട്ടു. കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച രണ്ടാം വാര്‍ഡിലുള്ളവര്‍ പുറത്തിറങ്ങരുതെന്നും ഹോം ഡെലിവറി സംവിധാനം വഴി അവശ്യസാധനങ്ങള്‍ വീട്ടില്‍ എത്തിക്കാനുള്ള സംവിധാനം വ്യാപാരികള്‍ ഏര്‍പ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചിട്ടുണ്ട്.

English summary
76 New Coronavirus cases in Kannur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X