• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡ് ഭീതി: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും 78 തടവുകാരെ പരോളിൽ വിട്ടയച്ചു

  • By Desk

ക​ണ്ണൂ​ര്‍: കോ​വി​ഡ്-19 വൈറസ് വ്യാപ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​യി​ലു​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്ന് 78 ത​ട​വു​കാ​രെ പ​രോ​ളി​ല്‍ വി​ട്ട​യ​ച്ചു. സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ട​ക്കം നി​ല​വി​ല്‍ പ​രോ​ള്‍ ല​ഭി​ച്ചു​വ​രു​ന്ന 78 ത​ട​വു​കാ​ര്‍​ക്ക് 60 ദി ​വ​സ​ത്തെ പ​രോ​ളാ​ണ് ഇ​പ്പോ​ള്‍ അ​നു​വ​ദി​ച്ച​ത്.

മഞ്ഞളും ചെറുനാരങ്ങയും കൊറോണയെ പ്രതിരോധിക്കുമോ? ഇന്റർനെറ്റിൽ കറങ്ങുന്ന വ്യാജ വാർത്തയ്ക്ക് പിന്നിൽ

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ 300 ത​ട​വു​കാ​ര്‍​ക്ക് പ​രോ​ളോ ഇ​ട​ക്കാ​ല ജാ​മ്യ​മോ അ​നു​വ​ദി​ക്കു​ന്ന​തു പ​രി​ഗ​ണിക്കാ​മെ​ന്ന് സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ട് ബാ​ബു​രാ​ജ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ഏ​ഴു വ​ര്‍​ഷം വ​രെ ജ​യി​ല്‍​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കും വി​ചാ​ര​ണ ത​ട​വു​കാ​ര്‍​ക്കും പ​രോ​ളോ ഇ​ട​ക്കാ​ല ജാ​മ്യ​മോ അ​നു​വ​ദി​ക്കാ​മെ​ന്നാ​യി​രു​ന്നു സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശം. ലീ​ഗ​ല്‍ സ​ര്‍​വീ​സ് അതോറി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത്. ജാ​മ്യ​ത്തി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​രെ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ സ​മി​തി തെ​ര​ഞ്ഞെ​ടു​ക്കും. രാ​ജ്യ​ത്തെ 13,339 ജ​യി​ലു​ക​ളി​ലാ​യി 4,66,084 ത​ട​വു​കാ​രാ​ണു​ള്ള​ത്.

 രോഗം ബാധിച്ചത് 26 പേർക്ക്

രോഗം ബാധിച്ചത് 26 പേർക്ക്

രണ്ടുപേരുടെ പരിശോധനാ ഫലം കൂടി പോസറ്റീവായതോടെ കണ്ണൂരിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 26 ആയി ഉയർന്നു. ഇതോടെ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും കടുത്ത ജാഗ്രതയിലായി. ഇതിനിടെ കൊവിഡ് 19. രോഗ വ്യാപന പ്രതിരോധവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കണ്ണൂർ ജില്ലയിൽ പതിനായിരം കടന്നു. 10,200 ഓളം പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതെന്നാണ് ഏകദേശ കണക്ക്. 90 ഓളം പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 44 പേർ കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശുപത്രിയിലും 20 പേർ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. തലശേരി ജനറൽ ആശുപത്രിയിൽ 26 ഓളം പേരും നിരീക്ഷണത്തിലുണ്ട്.

 തെരുവിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു

തെരുവിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു

അതീവ സുരക്ഷ പാലിക്കുന്നതിന്റെ ഭാഗമായി തെരുവിൽ കഴിയുന്ന 90 പേരെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂർ നഗരത്തിലെ തെരുവോരങ്ങളിൽ താമസിക്കുന്ന ഭിക്ഷാടകരെയും ഇതര സംസ്ഥാന തൊഴിലാളികളെയുമാണ് അഭയാർത്ഥി ക്യാംപുകളിൽ മാറ്റി പാർപ്പിച്ചത്. വെള്ളിയാഴ് രാവിലെ മുതലാണ് പുനരധിവാസ പദ്ധതി തുടങ്ങിയത്. നഗരത്തിൽ നിന്നും ഒഴിപ്പിച്ച വരെ തോട്ടട മൈത്രീ കേന്ദ്രം മേലെ ചൊവ്വ പ്രത്യാശ ഭവൻ, താൽക്കാലികമായുണ്ടാക്കിയ സങ്കേതങ്ങൾ എന്നിവടങ്ങളിലാണ് മാറ്റിപ്പാർപ്പിച്ചത് -കണ്ണൂർ നഗരത്തിൽ കൊറോണ രോഗഭീതി പടർന്നതിനെ തുടർന്ന് തെരുവോരങ്ങളിൽ തങ്ങുന്ന ഇതര സംസ്ഥാനക്കാരെ പുനരധിവസിപ്പിക്കാത്തത് കോർപറേഷന്റെ അനാസ്ഥയാണെന്ന് വിമർശനമുയർന്നിരുന്നു. ഇതേ തുടർന്നാണ് അടിയന്തിരമായി തെരുവിൽ കഴിയുന്നവരെ മാറ്റി പാർപ്പിച്ചത് ഇവരിൽ നല്ലൊരു വിഭാഗം ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്.

 10151 പേർ നിരീക്ഷണത്തിൽ

10151 പേർ നിരീക്ഷണത്തിൽ

കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുവരുടെ എണ്ണം 10151 ആയി. 87 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. നിലവില്‍ 43 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, 19 പേര്‍ ജില്ലാ ആശുപത്രിയിലും 25 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 291 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 215 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. തുടര്‍ പരിശോധനയില്‍ രണ്ട് എണ്ണത്തിന്റെ ഫലം പോസിറ്റീവാണ്. 59 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

 39 പേർക്ക് രോഗം സ്ഥിരീകരിച്ചു

39 പേർക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച മാത്രം 39 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ ജില്ലാ ഭരണകൂടം കനത്ത ജാഗ്രതയിലാണ്. ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും പോസിറ്റീവ് കേസുകള്‍ ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ 34 പേരും കണ്ണൂരിന് തൊട്ടടുത്ത കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. രണ്ടുപേര്‍ കണ്ണൂരിലും തൃശ്ശൂര്‍ ,കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത്. കൊല്ലത്ത് ആദ്യത്തെ കേസാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

164 പേർ ചികിത്സയിൽ

164 പേർ ചികിത്സയിൽ

കോറോണ ബാധിച്ച് സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളത് 164 പേരാണ്. ഇന്ന് 112 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ആകെ 1,10,299 പേരാണ് നിരീക്ഷണത്തിലുള്ളത്. 616 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 1,09,683 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 5679 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സ്ഥിതിഗതി കൂടുതല്‍ ഗൗരവമായി തിരിച്ചറിയണമെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

English summary
78 Prisoners get parole over Coronavirus scare in Kannur central jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X