പാനൂരില്‍ വയോധികന് കൊവിഡ് ബാധിച്ച് മരിച്ചു, സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി
കണ്ണൂര്‍: ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം കണ്ണൂര്‍ ജില്ലയില്‍ വീണ്ടും കൊവിഡ് മരണം.. പാനൂര്‍ നഗരസഭയിലെ ഒന്നാം വാര്‍ഡില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. പൊലീസ് ക്വാര്‍ട്ടേഴ്സിന് സമീപം താമസിക്കുന്ന മൊയിലോത്ത് പാലക്കണ്ടി അബ്ദുള്ളയാ (80) ണ് മരണമടഞ്ഞത്. കണ്ണുരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരണം. പാനൂരിലെ പഴയ കാല വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ ആയിഷ, മക്കള്‍: മൊയിലോരത്ത് റഷീദ്, മുഹമ്മദ് വൈസ്, സിറാജ്, നബീസു .
പാനൂര്‍ നഗരസഭയിലെ ഒന്നാം വാര്‍ഡിലുണ്ടായ കൊവിഡ് മരണത്തെ തുടര്‍ന്ന് മേഖലയില്‍ കോവിഡിന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്ന് അടിയന്തരയോഗം തീരുമാനിച്ചു. കെ.പി. മോഹനന് എം.എല്‍.എ.യുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. കോവിഡിനെതിരെ ഭയമല്ല, ജാഗ്രതയാണ് ആവശ്യമെന്ന് യോഗം വിലയിരുത്തി. മാസ്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കണമെന്ന് എം എല്‍എ പറഞ്ഞു.

കോവിഡ് അടിയന്തിര യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍ നസീല കണ്ടിയില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്മാന് വി.നാസര്‍ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ പി.കെ.പ്രവീണ്‍, കെ.കെ.സുധീര്‍ കുമാര്‍, താലൂക്ക് ആസ്പത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.അനില്‍കുമാര്‍, ഹെല്‍ത്ത് സൂപ്രവൈസര്‍ സി.പി.രാജന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലതിഷാഭായ്, ഹെല്‍ത്ത് നേഴ്സ് കെ.ശാന്തകുമാരി, നഗരസഭാ ഹെല്‍ത്ത് സൂപ്രവൈസര്‍ ശശി നടുവിലക്കണ്ടി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പനിയുള്ള ആളുകള്‍ ഐസോലേഷനില്‍ തുടരണം, കോവിഡ് പോസിറ്റീവായവര്‍ ക്വാറന്റയിനില്‍ കഴിയണം. മാസ്ക് - സാനിറ്റൈസര്‍ ഉപയോഗം നിര്‍ബന്ധമാക്കും. സാമൂഹിക അകലം പാലിക്കണം, അനാവശ്യമായ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക, ആളുകള്‍ കൂട്ടം കൂടി നില്‍ക്കാതിരിക്കുക, കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റയിനില്‍ കഴിയുക, എല്ലാ വാര്‍ഡുകളിലും പനി സര്‍വേ നടത്തി റിപ്പോര്‍ട്ട് ചെയ്യുക, ആഘോഷ പരിപാടികളില്‍ ആളുകളുടെ എണ്ണം കുറയ്ക്കുക, വിവാഹം - ഉത്സവം തുടങ്ങിയ പരിപാടികള്‍ ആരോഗ്യ വിഭാഗത്തേയും നഗരസഭയേയും മുന്‍കൂട്ടി അറിയിക്കുക തുടങ്ങിയ തീരുമാനങ്ങളാണ് അടിയന്തിര യോഗം കൈക്കൊണ്ടത്.
ആരോഗ്യ പ്രവര്‍ത്തകരോട് ജാഗ്രത പാലിക്കാന്‍ യോഗം നിര്‍ദേശിച്ചിട്ടുണ്ട്. പനി കണ്ടെത്തിയ ആളുകളെ പ്രത്യേകം നിരീക്ഷണം നടത്താനും ക്വാറന്റൈനില്‍ തുടരാന്‍ നിര്‍ദ്ദേശിക്കാനും തീരുമാനിച്ചു. രോഗലക്ഷണമുള്ള പ്രായമായവരെ ആവശ്യമെങ്കില്‍ ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications