കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് ഐസിയുവിൽ കിടന്നത് 42 ദിവസം;കണ്ണൂരിൽ 81 കാരന് ഒടുവിൽ രോഗമുക്തി

Google Oneindia Malayalam News

കണ്ണൂർ; ഗവ മെഡിക്കൽ കോളേജ് ആശൂപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81 കാരൻ കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. 42 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഇദ്ദേഹം ീട്ടിലേക്ക് മടങ്ങിയത്. കോവിഡ് പരിശോധനാഫലം തുടർച്ചയായി പോസിറ്റീവായതിനെത്തുടർന്നാണിത്.

ചികിത്സാ കാലയളവിൽ 16 തവണയാണ് അദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്. ഒരേ പിസിആർ ലാബിൽ നിന്നും തുടർച്ചയായി രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവായതിന് ശേഷമാണ് അദ്ദേഹത്തെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്തത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ദീർഘനാളായി വീട്ടിൽ നിന്നുതന്നെ ദിവസവും 15 മണിക്കൂറോളം പ്രത്യേകമായി ഓക്‌സിജൻ സ്വീകരിക്കേണ്ടിവന്നിരുന്ന ഘട്ടത്തിലായിരുന്നു അദ്ദേഹത്തിന് കോവിഡ് വൈറസ് ബാധയുമുണ്ടായത്.

 covid-1589632322.j

ഹൃദയസംബന്ധമായ ചികിത്സയ്‌ക്കൊപ്പം പ്രായാധിക്യം കൊണ്ടുള്ള മറ്റ് പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഒരേ സമയം കോവിഡ് ഉൾപ്പടെ ഒന്നിലേറെ ഗുരുതര അസുഖങ്ങൾക്ക് ചികിത്സ തേടിയ അദ്ദേഹം, ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക കോവിഡ് ഐസിയുവിൽ ആയിരുന്നു.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

Recommended Video

cmsvideo
Kerala Started Work On Covid Vaccine Development: K K Shailaja

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 87 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതു വരെ 497 പേര്‍ രോഗമുക്തരായി.

കൽക്കരി ഖനനത്തിൽ സ്വകാര്യ പങ്കാളിത്തം; മേഖലയുടെ വികസനത്തിന് 50,000 കോടി പ്രഖ്യാപിച്ച് ധനമന്ത്രികൽക്കരി ഖനനത്തിൽ സ്വകാര്യ പങ്കാളിത്തം; മേഖലയുടെ വികസനത്തിന് 50,000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി

 അമേഠിയില്‍ രാഹുലിന് കിട്ടിയ പണി!! അതേനാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്, പ്രഗ്യാ സിങിനെതിരെ നീക്കം അമേഠിയില്‍ രാഹുലിന് കിട്ടിയ പണി!! അതേനാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്, പ്രഗ്യാ സിങിനെതിരെ നീക്കം

പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ വന്‍ അഴിമതി; ലാഭം കൊയ്ത് ബിസിനസുകാര്‍, സിബിഐ അന്വേഷിക്കണംപ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ വന്‍ അഴിമതി; ലാഭം കൊയ്ത് ബിസിനസുകാര്‍, സിബിഐ അന്വേഷിക്കണം

English summary
81 old year man recoverd from covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X