കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യന്നൂരിൽ സമ്പർക്കം കാരണമുള്ള കൊവിഡ് രോഗികൾ ക്രമാതീതമായി പെരുകുന്നു: കനത്ത ജാഗ്രതയിൽ നഗരസഭ!!

  • By Desk
Google Oneindia Malayalam News

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭാ പരിധിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. പതിനൊന്ന് ദിവസത്തിനുള്ളില്‍ 82 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണത്തില്‍ പകുതിയിലേറെ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലാണ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴിയുള്ള കൊവിഡ് ബാധിതരുടെ എണ്ണമാണ് നഗരസഭയിലേറെയും. 24-ാം വാര്‍ഡായ പുഞ്ചക്കാട് ഒരു കുടുംബത്തിലെ 13 പേര്‍ക്കും നാലാം വാര്‍ഡായ ഏച്ചിലാംവയലില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 31-നാണ് നഗരസഭാ പരിധിയില്‍ ആദ്യ കൊവിഡ് സ്ഥിരീകരിക്കുന്നത്.

കൂത്താട്ടുകുളത്ത് തെരുവുനായ ആക്രമണം:എട്ട് പേർക്ക് പരിക്ക്,വളർത്തുനായ്ക്കളെയും കടിച്ചെന്ന് നാട്ടുകാർകൂത്താട്ടുകുളത്ത് തെരുവുനായ ആക്രമണം:എട്ട് പേർക്ക് പരിക്ക്,വളർത്തുനായ്ക്കളെയും കടിച്ചെന്ന് നാട്ടുകാർ

വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായെത്തിയ 25 പേരാണ് കൊവിഡ് ബാധിതരായത്. നഗരസഭയും വാര്‍ഡ്തല ജാഗ്രതാ സമിതികളും ആരോഗ്യവകുപ്പും പോലീസും സമ്പര്‍ക്കം മൂലമുള്ള വ്യാപനം തടയുന്നതിന് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും നഗരസഭാപരിധിയില്‍ വര്‍ധിക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വീടുകളില്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നത്. കോറോം വനിതാ പോളിയില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പൂര്‍ണ്ണസജ്ജമാണെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ തയ്യാറാണെന്നും നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ പറഞ്ഞു.

corona34-15

പ്രത്യേക സാഹചര്യം പരിഗണിച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളായി പയ്യന്നൂർ നഗരസഭ അടച്ചിരിക്കുകയാണ്. ഇതിനിടെ കൊവിഡ് 19 വൈറസ് രോഗം ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 93 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 4738 ആയി. മുണ്ടയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്നും 20 പേരും, അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്റര്‍, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും 12 വീതം പേരും റയിന്‍ബോ ഹോട്ടല്‍ ജിം കേയര്‍, നെട്ടൂര്‍ സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്നും എട്ട് വീതം പേരുമാണ് രോഗമുക്തരായത്.

ഹോം ഐസോലേഷനില്‍ നിന്ന് ഏഴ് പേരും സി.ആര്‍.പി.എഫ് ക്യാമ്പ് സി.എഫ്.എല്‍.ടി.സിയില്‍ നിന്നും അഞ്ച് പേരും, സി.എഫ്.എല്‍.ടി.സി പാലയാട് നിന്ന് നാല് പേരും, മിലിട്ടറി ഹോസ്പിറ്റലില്‍ നിന്ന് മൂന്ന് പേരും രോഗമുക്തി നേടിയിട്ടുണ്ട്. കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, ആയുര്‍വേദ മെഡിക്കല്‍ കോളേജ് പരിയാരം, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും എം.ഐ.ടി ഡി.സി.ടി.സി, മിംസ് കണ്ണൂര്‍, സി.എഫ്.എല്‍.ടി.സി വടകര, സി.എഫ്.എല്‍.ടി.സി കോട്ടയം, എ.കെ.ജി ഹോസ്പിറ്റല്‍, സി.എഫ്.എല്‍.ടി.സി പരിയാരം എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

English summary
82 New Cases in Payyannur from Contact transmission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X