കണ്ണൂർ സെൻട്രൽ കൊവിഡ് വ്യാപനം തുടരുന്നു: ഇന്ന് 83 പേർക്ക് വൈറസ് ബാധ
കണ്ണൂര്‍: പള്ളിക്കുന്നിലെ കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് കേസുകള്‍ കൂടുന്നത് ആരോഗ്യ വകുപ്പിന് ആശങ്കയുണ്ടാക്കുന്നു. ജയിലിലെ പരിശോധനയില്‍ 83 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതാണ് സ്ഥിതി ഗുരുതരമാക്കിയത്. ഇതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 154 ആയി. ഏപ്രില്‍ 20 മുതല്‍ നാലു ദിവസമായി ജയിലില്‍ ആര്.ടി.പി.സി.ആര് പരിശോധന നടത്തിയിരുന്നു. ഇതില്‍ ആദ്യ ദിവസത്തെ ഫലം വന്നപ്പോള്‍ 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
രണ്ടാം ദിവസത്തെ ഫലം പുറത്തുവന്നപ്പോഴാണ് 83 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. പത്ത് ജീവനക്കാര്‍ക്ക് അടക്കമാണ് രോഗം സ്ഥിരീകരിച്ചത്. തടവുകാരും ജീവനക്കാരുമടക്കം ആകെ 1050 പേരാണ് ജയിലില്‍ ഉള്ളത്. പരിശോധനയുടെ മുഴുവന്‍ ഫലവും പുറത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കാനാണ് സാധ്യത. ഇതുവരെ രോഗം സ്ഥിരീകരിച്ചവരെ ഒരു ബ്ലോക്കിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് അധികൃതര്‍. അതേസമയം ആദ്യ ഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച ആര്‍ക്കും ലക്ഷണമുണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇതിനിടെ സെൻട്രൽ ജയിലിലെ ചപ്പാത്തി നിർമാണ യൂണിറ്റിന്റെ ഓഫീസിൽനിന്ന് രണ്ടു ലക്ഷം രുപ മോഷണം പോയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.. ഉത്തരമേഖല ഡിഐജിയുടെ മേൽനോട്ടത്തിൽ കണ്ണൂർ എസിപി ബാലകൃഷ്ണൻ നായർ, ടൗൺ എസ്ഐ വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. മൂന്നുദിവസം മുന്‍പ് ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയയാളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാൾക്കൊപ്പം സഹായിയും ഉണ്ടായിരിക്കാമെന്നാണ് നിഗമനം. സർക്കാർ ഓഫീസുകളിൽ മാത്രം കയറി മോഷണം നടത്തുകയാണ് ഇയാളുടെ മോഷണരീതി.
ജയിലിലെ സിസിടിവി കാമറയിൽ മോഷ്ടാവിന്റേതെന്ന് കരുതുന്നയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കൾക്കായി ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, മാർക്കറ്റ് എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി. മോഷ്ടാവ് കണ്ണൂർ ജില്ല വിട്ടു പോയിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.
ജയിലിലെ മതിൽ ചാടി കടന്ന മോഷ്ടാവ് പ്രധാന ഗേറ്റിനു സമീപത്തെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തു കയറി ഓഫീസിന്റെ മേശവലിപ്പിൽ സൂക്ഷിച്ച പണമാണ് മോഷ്ടിച്ചത്.
മോഷണത്തിൽ വൈദഗ്ധ്യം നേടിയയാൾക്കു മാത്രമേ ഇത്രയും സുരക്ഷാക്രമീകരണങ്ങളുള്ള സ്ഥലത്ത് മോഷണം നടത്താനാകൂവെന്ന നിഗമനത്തിലാണ് പോലീസ് സംഭവത്തിൻ്റെ സി.സി.ടി വി ക്യാമറ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.ഇവ പൊലിസ് പരിശോധിച്ചു വരികയാണ്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications