കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ക്ഡൗൺ നിയമ ലംഘനം: കണ്ണൂരിൽ രജിസ്റ്റർ ചെയ്തത് 9815 കേസുകൾ!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിതരുള്ള കണ്ണൂരിൽ ലോക്ക്ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ നിരവധി കേസുകൾ. ഏപ്രില്‍ 30 വരെ വിവിധ സ്‌റ്റേഷനുകളിലായി പതിനായിരത്തിനടുത്ത് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലോക്ക് ഡൗൺ നിയമം ലംഘിച്ച് യാത്ര ചെയ്തതിന്റെ പേരിലാണ് മുഴുവന്‍ കേസുകളും. ഏപ്രില്‍ 29 വരെ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 9815 കേസുകളാണ് എടുത്തിട്ടുള്ളത്. 10,900 പ്രതികളുള്ളതില്‍ 10,214 പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.

'മുസ്ലിങ്ങള്‍ അറബ് രാജ്യങ്ങളോട് പരാതിപ്പെടും'; ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനെതിരെ രാജ്യദ്രോഹ കേസ്'മുസ്ലിങ്ങള്‍ അറബ് രാജ്യങ്ങളോട് പരാതിപ്പെടും'; ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനെതിരെ രാജ്യദ്രോഹ കേസ്

ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ 6910 വണ്ടികളാണ് പിടിച്ചെടുത്തത്. പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കണ്ണൂരില്‍ 732 കേസും, പയ്യന്നൂരില്‍ 525 കേസും, തലശ്ശേരിയില്‍ 597 കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. തളിപ്പറമ്പില്‍ 518 ഉം വളപട്ടണത്ത് 419 ഉം പരിയാരത്ത് 431 കേസുകളും എടുത്തിട്ടുണ്ട്. നേരത്തേ പിടിച്ചെടുത്ത വണ്ടികള്‍ എല്ലാം വിട്ടുകൊടുക്കുന്നുണ്ട്. പുതുതായി വണ്ടികള്‍ പിടിച്ചെടുക്കുന്നില്ലെങ്കിലും പിഴയീടാക്കുകയാണ് ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരാണം നടത്തിയതിന് 12 കേസുകളുണ്ട്. നിരീക്ഷണം ലംഘിച്ചതിന് 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ഫേസ് മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. പൊതു സ്ഥലത്ത് ഫേസ് മാസ്ക് ധരിക്കാതെ യാത്ര ചെയ്താല്‍ 200 രൂപ പിഴയീടാക്കാനും ഉത്തരവുണ്ട്. ഇതില്‍ കണ്ണൂരില്‍ കാര്യമായ കേസുകളൊന്നും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.

 tripplelockdown-

കുത്തുപറമ്പിൽ കൊറോണ വൈറസ് കേസുകൾ പോസിറ്റീവ് ആകുന്നതിനു പിന്നിൽ വൻ തട്ടിപ്പാണെന്ന് പ്രചരണം നടത്തിയ യുവാവിനെതിരെ പോലീസ് അന്വേഷണം തുടങ്ങി. അയാളുടെ പേരെടുത്ത് പറഞ്ഞാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനം നടത്തിയത്. കൊറോണ പോസിറ്റീവായ ഭാര്യയ്ക് രോഗം വരികയും, രണ്ടു വയസുള്ള മകൾക്ക് വന്നില്ലെന്നും ഇതു തട്ടിപ്പാണെന്നും പറഞ്ഞാണ് യൂത്ത് ലീഗ് പ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയത്.

Recommended Video

cmsvideo
Tripple lockdown in kannur district,kerala | Oneindia Malayalam

ടെസ്റ്റുകളിൽ ആധികാരികത ഇല്ലെന്നാണ് ഇയാളുടെ വാദം. ഇതു ജനങ്ങളിൽ ആശയകുഴപ്പം സൃഷ്ടിക്കാനുളള ആസൂത്രിത നീക്കമാണെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. എട്ടോളം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ചെറുവാഞ്ചേരിയിൽ രാഷ്ട്രീയം മറന്ന് അധികൃതർക്കൊപ്പം ഏവരും കൈകോർത്ത് പ്രവർത്തിക്കുമ്പോഴാണ് ലീഗ് പ്രവർത്തകന്റെ തെറ്റിദ്ധാരണ പരത്തിയുള്ള ഈ പ്രചരണം. ഇയാൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയ അടക്കം ഉയരുന്നത്.

English summary
9815 Cases registers in Kannur over lockdown violation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X