കണ്ണൂരില്‍ സംസാരശേഷിയില്ലാത്ത 11 വയസുകാരനെ തെരുവ് നായ കടിച്ചുകൊന്നു
കണ്ണൂർ∙ കണ്ണൂരിൽ പതിനൊന്ന് വയസ്സുകാരനെ തെരുവ് നായ കടിച്ചുകൊന്നു. മുഴുപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ആണ് കുട്ടിയെ കാണാതാവുന്നത്. അന്വേഷിച്ചിറങ്ങിയപ്പോഴാണ് തെരുവ് നായിക്കളുടെ ആക്രമണത്തിൽ ബോധരഹിതനായി കിടിക്കുന്ന കുട്ടിയെ നാട്ടുകാർ കാണുന്നത്.
ഒഴിഞ്ഞ പറമ്പിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.നിഹാലിന് സംസാരശേഷിയില്ല. കുട്ടിയുടെ അരയ്ക്ക് താഴെയാണ് ഗുരുതരമായ കടിയേറ്റത് എന്നാണ് വിവരം. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുടെ മുഖത്തും കൈകാലുകളിലും നായ കടിച്ചുപറിച്ച പാടുകൾ ഉണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ് പാടുകളുണ്ട്. പ്രദേശത്ത് തെരുവ് നായയുടെ ശല്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുട്ടിക്ക് സംസാരശേഷി ഇല്ലാത്തത് കൊണ്ട് നിലവിളിക്കാൻ കഴിഞ്ഞില്ലെന്നും നാട്ടുകാർ പറയുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ രാവില ആയിരിക്കും മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ ഉണ്ടാകുക. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കുട്ടിക്ക് സംഭവിച്ച പരിക്കുകളെക്കുറിച്ചുള്ള വിശദമായ വിവരം ലഭിക്കുകയുള്ളൂ.
അതേസമയം, കഴിഞ്ഞദിവസം പത്തനംതിട്ട റാന്നി പെരുന്നാടിൽ തെരുവ് നായ ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉണ്ടായ ആക്രമണത്തിലാണ് പരിക്ക് ഏറ്റത്. നേരത്തെ 12 വയസുകാരി പേ വിഷ ബാധയേറ്റ് മരിച്ചിരുന്നു, ഒരു വർഷം തികയും മുമ്പാണ് വീണ്ടും തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. പെരുന്നാടിൽ നാട്ടുകാരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു.












Click it and Unblock the Notifications