കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കിണര്‍ ജോലിക്കിടെ വടം പൊട്ടി; തൊഴിലാളി വെള്ളത്തില്‍ വീണു മരിച്ചു

Google Oneindia Malayalam News

കണ്ണൂര്‍: തലശേരി വടക്കുമ്പാട് കിണര്‍ ആള്‍മറ സിമന്റ് തേപ്പ് നടത്തുന്നതിനിടെ വടംപൊട്ടി ആഴത്തില്‍ തലയടിച്ചു വീണ തൊഴിലാളി ദാരുണമായി മരണമടഞ്ഞു. തിരൂര്‍ കൂരാച്ചി മഠപ്പുരക്കടുത്ത വരക്കാത്ത് ടി.സുശാന്തി നാണ് (45) ജോലിക്കിടെ ദാരുണാന്ത്യം സംഭവിച്ചത് ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അപകടം.

തല തകര്‍ന്ന് ബോധമറ്റ നിലയില്‍ കിണര്‍ വെള്ളത്തില്‍ വീണ യുവാവിനെ പരിസര വാസികളും തലശ്ശേരിയില്‍ നിന്നെത്തിയ അഗ്‌നിശമന സേനാ ഭടന്മാരും ചേര്‍ന്ന് കരകയറ്റി തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

kannur

പള്ളൂര്‍ കോയ്യോടന്‍ കോറോത്ത് കാവ് പരിസരത്താണിപ്പോള്‍ സുശാന്തും കുടുംബവും താമസിക്കുന്നത് - പള്ളൂര്‍ സ്വദേശികള്‍ വടക്കുമ്പാട് മഠത്തും ഭാഗത്തിനടുത്ത് വീട് പണിയുന്ന സ്ഥലത്ത് പുതുതായി കിണര്‍ കുഴിച്ചിരുന്നു. ഇതിന്റെ പൂര്‍ത്തീകരണ ജോലിക്കായി എത്തിയതായിരുന്നു സുശാന്ത്.ഏറെ ആഴമുള്ള കിണറില്‍ വടം കെട്ടി പണി ചെയ്യുന്നതിനിടയില്‍ പലക ഇളകി തെന്നി വീണതായാണ് വിവരം.

ഏതാണ്ട് 12 കോല്‍ താഴ്ചയിലേക്ക് പടവില്‍ തലയടിച്ചാണ് യുവാവ് വീണത്.- കൂടെയുണ്ടായ ജോലിക്കാരന്റെ നിലവിളി കേട്ടെത്തിയവര്‍ തലശ്ശേരി അഗ്‌നിശമന സേനക്ക് വിവരം നല്‍കി.

ഇതിനിടയില്‍ പരിസരത്തുള്ള യുവാക്കള്‍ കിണറ്റിലറങ്ങി വെള്ളത്തില്‍ നിന്നും സുശാന്തിനെ പൊക്കിയെടുത്തിരുന്നു. അഗ്‌നിശമന സേനയുടെ സഹായത്തോടെയാണ് പുറത്തെത്തിച്ചത് .കതിരൂരിലെ ബാലന്റയും പരേതയായ ശാന്തയുടെയും മകനാണ്.. ഭാര്യ ഷൈജ .മക്കള്‍ :പാര്‍ത്ഥിപ്, അനുശ്രീസഹോദരങ്ങള്‍ :സജേഷ്, സത്യപാല്‍, സുജിത്ത്.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു സംസ്‌കാരം നടത്തി.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
A 45 year-old man fell from a well and died in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X