കണ്ണൂരില്‍ ഒരു കോടിയുടെ മയക്കുമരുന്നുമായി മുഴപ്പിലങ്ങാട് സ്വദേശികളായ ദമ്പതികള്‍ റിമാന്‍ഡില്‍
കണ്ണുര്‍: കണ്ണൂര്‍ നഗരത്തില്‍ ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം എ വേട്ടയില്‍ ദമ്പതികള്‍ റിമാന്‍ഡിലായി. മുഴപ്പിലങ്ങാട് സ്വദേശികളായ അഫ്‌സ് ല്‍ (33) ഭാര്യ ബള്‍കീസ് (31) എന്നിവരാണ് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍.ഇളങ്കോവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടെരിയും സംഘവും തെക്കിബസാറിലെ പാര്‍സല്‍ ഓഫിസില്‍ വെച്ചു അറസ്റ്റു ചെയ്തത്.
പ്രതികളില്‍ രണ്ടു കിലോ എം.ഡി.എം.എ, ബ്രൗണ്‍ഷുഗര്‍ എന്നിവയും കണ്ടെടുത്തു ബംഗ്‌ളൂര് ബസ് കേന്ദ്രീകരിച്ചാണ് ഇവര്‍ മയക്കുമരുന്ന് കടത്തിയതെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ പറഞ്ഞു.

ബസില്‍ വന്ന പാര്‍സല്‍ വാങ്ങാനാണ് ഇവര്‍ ഇന്നലെ ഉച്ചയോടെ തെക്കി ബസാറിലെ പാര്‍സല്‍ സര്‍വീസ് ഓഫിസിലെത്തിയത്. നേരത്തെ മുഴപ്പിലങ്ങാട് നിന്നും പ്രതികള്‍ പിടിയിലായിരുന്നുവെങ്കിലും ബാള്‍കീ സും അഫ്‌സലും പാര്‍സല്‍ ഉപേക്ഷിച്ചു വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. ഈക്കാര്യം ഇവര്‍ സമ്മതിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു കോടി വിലയുള്ള രണ്ടു കിലോ എം.ഡി.എം.എ പി ടി കൂടുന്നതെന്നുംസിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു. ബംഗ്‌ളൂരില്‍ നിന്നും ടൂറിസ്റ്റു ബസുകളിലൂടെയാണ് പാര്‍സലെന്ന വ്യാജേനെ ഇവര്‍ മയക്കുമരുന്ന് കടത്തിയിരുന്നത്.
ഇതു കൈപ്പറ്റാനാണ് ഇവര്‍ കണ്ണൂരിലെ പാര്‍സല്‍ സര്‍വീസ് ഓഫിസിലെത്തിയത്. ബാള്‍ക്കീസ് നേരത്തെ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലിസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഇടപാടുകാരെകുറിച്ചും അന്വേഷണം നടത്തിവരുന്നതായി സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച ്ചു. എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതിനു ശേഷം പ്രതികളുടെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തി.
കണ്ണൂര്‍ ജില്ലയിലേക്ക് പാര്‍സല്‍ വഴിയും കൊറിയര്‍ വഴിയും മയക്കുമരുന്നുകള്‍ കടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നു കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. ഇതു കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കും.ഒരുകോടിയുടെ എം.ഡി. എം. എ പിടികൂടിയ സംഭവത്തില്‍ ടൂറിസ്റ്റു ബസുകാരെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കു മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടില്ലെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications