കണ്ണൂര്‍ ജില്ലയില്‍ മൂന്നിടങ്ങളില്‍ തീപിടിത്തം, പേരാവൂരില്‍ മൊബൈല്‍ കട കത്തിനശിച്ചു

പേരാവൂര്‍: കണ്ണൂര്‍ ജില്ലയില്‍ മൂന്നിടങ്ങളിലുണ്ടായ വന്‍തീപിടിത്തത്തില്‍ വ്യാപകനാശനഷ്ടം. പേരാവൂര്‍ ട:ൗണിലെ ഇരിട്ടി റോഡില്‍ വെളളിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ മൊബൈല്‍ ഫോണ്‍ കടകത്തിനശിച്ചു. പെരുന്തോടി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുളള മൊബൈല്‍ പാര്‍ക്ക് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ കടപൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.
വെളളിയാഴ്ച്ച രാവില ആറരയോടെയാണ് സംഭവം. അഗ്‌നിശമന സേനയെത്തുമ്പോഴെക്കും കടപൂര്‍ണമായും കത്തിനശിച്ചിരുന്നു. തീപിടിത്തത്തിനെ തുടര്‍ന്ന് പേരാവൂര്‍ ജങ് ഷന്‍വഴിയുളള വാഹനഗതാഗതവും ഒരു മണിക്കൂറോളം തടസപ്പെട്ടു. പേരാവൂര്‍ ടൗണില്‍ കത്തിനശിച്ച മൊബൈല്‍ ഷോപ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് ദേവസ്യാമേച്ചേരി, വൈസ് പ്രസിഡന്റ് കെ.കെ രാമചന്ദ്രന്‍, സെക്രട്ടറി എ.സുധാകരന്‍, പി.പുരുഷോത്തമന്‍, എസ്.ബഷീര്‍ എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശിച്ചത്.
ഇതിന് സമാനമായി കല്യാട് ചെങ്കില്‍ ക്വാറിക്ക് സമീപമുണ്ടായ തീപിടിത്തത്തില്‍ പത്തേക്കറോളം കത്തിനശിച്ചു. കല്യാട് ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന് സമീപം വെളളിയാഴ്ച്ച പുലര്‍ച്ചെ അഞ്ചേകാലിനായിരുന്നു തീപിടിത്തം. ക്വാറിക്ക് സമീാപത്തെ അടിക്കാടിന് തീപിടിച്ച് പടരുകയായിരുന്നു. മട്ടന്നൂര്‍, ഇരിട്ടി അഗ്‌നി ശമന നിലയങ്ങളിലെ സേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. അസി.സ്‌റ്റേഷന്‍ ഓഫീസര്‍മാരായി പി.ലിഷാദ്, മെഹ്‌റൂഫ് എന്നിവരുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ടി.സുകുമാരന്‍, ഫയര്‍ ആന്‍ഡ് റെസ്്ക്യൂ ഓഫീസര്‍മാരായ സുനില്‍ കുമാര്‍ പൂച്ചാലി, പ്രവീണ്‍ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
മറ്റൊരു സംഭവത്തില്‍ പയ്യാവൂരിലെ വീടിനു തീപിടിച്ചു അഞ്ച് ക്വിന്റല്‍ റബര്‍ ഷീറ്റും ഒൂു ക്വിന്റല്‍ അടയ്ക്കയും കത്തിനശിച്ചു. പയ്യാവൂര്‍ ഫിഷ് മാര്‍ക്കറ്റിന് സമീപം ആത്മതടത്തില്‍ കുര്യന്റെ വീടിനാണ് തീപിടിത്തമുണ്ടായത്. വെളളിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. കുര്യനും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയതിനാല്‍ ഇവിടെ റബര്‍ ഷീറ്റും അടയ്ക്കയും ഉണക്കാനിട്ടതായിരുന്നു. ചിമ്മിനിയില്‍ നിന്നും തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.വിവരമറിഞ്ഞെത്തിയ ഇരിട്ടി അഗ്‌നിരക്ഷാ സേനയും പയ്യാവൂര്‍ പൊലിസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്.












Click it and Unblock the Notifications