• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാര്‍ കത്തിമരിച്ചത് കേളകത്തെ വസ്ത്രവ്യാപാരി: മാത്യുവിന്റെ ദുരന്തത്തില്‍ നടുങ്ങി കേളകം ഗ്രാമം

Google Oneindia Malayalam News

പേരാവൂര്‍: വയനാട്ടിലേക്ക് പോയ വസ്ത്രവ്യാപാരി കത്തിയകാറിനുള്ളില്‍ മരിച്ചത് കേളകം ഗ്രാമത്തെ നടുക്കി. കണിയാരം ഫാദര്‍ ജികെഎം ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം റബര്‍തോട്ടത്തിന്റെ പരിസരത്താണ് കാര്‍ കത്തി കേളകം സ്വദേശിയായ വസ്ത്രവ്യാപാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കാറിനകത്ത് കത്തി കരിഞ്ഞ നിലയില്‍ കാണപ്പെട്ട മൃതദേഹം കണ്ണൂര്‍ കേളകം മഹാറാണി ടെക്സ്റ്റയില്‍സ് ഉടമ മാത്യു(58)വെന്ന മത്തച്ചാനാണെന്ന് അന്വേ്വഷണത്തില്‍ ബോധ്യപ്പെട്ടതായി കേളകം പൊലിസ് അറിയിച്ചു.


പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആളെ ആദ്യം തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു തുടര്‍ന്ന് കത്തി നശിച്ച കെഎല്‍ 58 എം 9451 നമ്പര്‍ കാറിന്റെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹത്തിലുണ്ടായിരുന്ന മാലയും മോതിരവും പരിശോധിച്ചും, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് മരണപ്പെട്ടത് മാത്യുവാണെന്ന് തിരിച്ചറിഞ്ഞത്. സാഹചര്യ തെളിവുകള്‍ വെച്ച് സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ഇന്നുച്ചയോടെയാണ് സംഭവം.

ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിനെത്തിയ തൊഴിലാളികളാണ്കാര്‍ കത്തുന്നത് ആദ്യം കണ്ടത്. തീയാളി പടരുന്നതിനാല്‍ ഇവര്‍ക്ക് തീയണക്കാന്‍ കഴിയാതെ വരികയായിരുന്നു. തുടര്‍ന്ന് പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയച്ചതോടെ മാനന്തവാടിയില്‍ നിന്നും ഫയര്‍ഫോഴ്‌സും, പോലീസും സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും ഏകദേശം പൂര്‍ണമായും കാര്‍ കത്തി നശിച്ചിരുന്നു. തീയണച്ചതിന്

ശേഷമാണ് കാറിനുള്ളില്‍ തീയണച്ചതിന് ശേഷമാണ് കാറിനുള്ളില്‍ ആളുണ്ടായിരുന്നതായുള്ള വിവരം പുറത്തറിയുന്നത്. മാനന്തവാടി ഡി വൈ എസ് പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.മകളുടെ കല്യാണംവരുന്ന നടക്കാനിരിക്കെ മാനന്തവാടിയിലെ ബന്ധുക്കളെ ക്ഷണിക്കാനായി പോയതാണെന്നാണ് ബന്ധുക്കള്‍ പൊലിസിനു നല്‍കിയ മൊഴി.കേളകം ടൗണില്‍ വര്‍ഷങ്ങളായി മഹാറാണി ടെക്‌സ്‌റ്റൈയിസെന്ന സ്ഥാപനം നടത്തിവരികയായിരുന്നു. വിവരമറിഞ്ഞ് കേളകം പൊലിസ് സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. കേളകത്തെ പൊതുകാര്യങ്ങളില്‍ താല്‍പര്യപൂര്‍വ്വം ഇടപെടുന്ന മാത്യുവെന്ന മത്തച്ചന്റെ വേര്‍പാട് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും ഞെട്ടലായി മാറിയിരിക്കുകയാണ്.മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മരണാനന്തര ചടങ്ങുകള്‍ക്കായിനാട്ടിലേക്ക്‌കൊണ്ടുവരും.

English summary
A garment dealer in Kelaka died in a car fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X